ലൈബ്രറി കൗണ്‍സിൽ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരം പ്രൊഫ. എം ലീലാവതിക്ക്
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരം പ്രൊഫ. എം.ലീലാവതിക്ക്. ഒരുലക്ഷം രൂപയും വെങ്കലശില്പവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്ദിന്. 50,000- രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ ഇ.എം.എസ്. പുരസ്കാരം കൊല്ലം ജില്ലയിലെ കാട്ടാമ്പള്ളി സന്മാർഗദായിനി ഗ്രന്ഥശാലയ്ക്കാണ്.
മറ്റു പുരസ്‌കാരങ്ങൾ
മികച്ച സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള സമാധാനം പരമേശ്വൻ പുരസ്‌കാരം- കാസർകോട് ജില്ലയിലെ പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥശാല (10001 രൂപ). പിന്നാക്കപ്രദേശത്തെ മികച്ച പ്രവർത്തനത്തിനുള്ള എൻ.ഇ.ബലറാം പുരസ്കാരം -വയനാട് കണ്ണങ്കോട് നവോദയ ഗ്രന്ഥശാല(20,000 രൂപയുടെ പുസ്‌തകങ്ങൾ), മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി.സി. പുരസ്കാരം- കൊല്ലം പാങ്ങോട് കിഴയ്ക്കലിടവക പബ്ലിക് ലൈബ്രറി (77,777 രൂപ). മികച്ച ബാലവേദിയുള്ള ഗ്രന്ഥശാലയ്ക്കുള്ള പി.രവീന്ദ്രൻ പുരസ്‌കാരം- പാലക്കാട് ജില്ലാ ലൈബ്രറി(25,000 രൂപയുടെ പുസ്‌തകങ്ങൾ). മികച്ച ശാസ്ത്രാവബോധന പ്രവർത്തനത്തിനുള്ള സി.ജി.ശാന്തകുമാർ പുരസ്‌കാരം- കണ്ണൂർ കൊട്ടില സർഗചേതന പബ്ലിക് ലൈബ്രറി(50,000 രൂപ).
ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ഓർഡർ ചെയ്യാൻ സന്ദർശിക്കുക
Comments are closed.