DCBOOKS
Malayalam News Literature Website

മലയാളം മിഷൻ പ്രഥമ പ്രവാസി ഭാഷാ പുരസ്കാരം പി മണികണ്ഠന്

മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രവാസി ഭാഷാ പുരസ്‌കാരത്തിന് പി. മണികണ്ഠൻ എഴുതിയ ‘എസ്കേപ്പ് ടവർ’ എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു.  ഡി സി ബുക്സ് മുദ്രണമായ കറന്റ് ബുക്സാണ് പ്രസാധനം. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട ജി.സി.സി Textരാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ കൃതികളിൽനിന്ന് തെരഞ്ഞെടുക്കു ന്ന മികച്ച കൃതിക്കാണ് അവാർഡ്.

ഫലകവും പ്രശസ്ത്‌തി പത്രവുമടങ്ങുന്ന അവാർഡ്, നവംബർ 15ന് നടക്കുന്ന അക്ഷരം 2024 സാംസ്കാരി കോത്സവത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പി. മണികണ്ഠന് സമ്മാനിക്കും.

എഴുത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനങ്ങളിലേക്ക്, അവയുടെ പ്രേരണകളിലേക്ക് നിരന്തരം കയറിയിറങ്ങുന്ന ഒരു രചനയാണിത്. പ്രവാസത്തെ, അതിന്റെ സവിശേഷമായ അനുഭവങ്ങളെ ഒരു തിണയായി മലയാളനോവൽ എന്നോ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റേതായ പ്രാദേശികത പൂർവസ്മരണകളായും അനുഭവകഥനങ്ങളായും കടന്നു വരുമ്പോൾതന്നെ ഇത് കേരളീയതയുടെ ഗൃഹാതുരതയ്ക്കകത്ത് ഇളവേല്ക്കുന്നില്ല. അതേസമയം ഏതൊരു പ്രവാസിയെയും പോലെ അനിശ്ചിതവും യാന്ത്രികവുമായി തുടരുന്ന മലയാളിയുടെ സ്വത്വാനുഭവങ്ങളെ ഏറ്റവും അനുഭവപരവും വൈകാരികവുമായിത്തന്നെ ആവിഷ്കരിക്കുകയും ചെയ്യുന്നു. വൻകരകൾ താണ്ടി, ബഹുദൂരം യാത്രചെയ്ത് പലയിടങ്ങളിലായി അധിവസിച്ചുവരുന്ന മലയാളി ഡയസ് പോറയുടെ തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനമാണ് പി. മണികണ്ഠന്റെ ‘എസ് കേപ് ടവർ.’

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.