DCBOOKS
Malayalam News Literature Website

KLF ON THE MOVE- വില്ല്യം ഡാല്‍റിമ്പിള്‍ ഡിസംബർ രണ്ടിന് കോട്ടയത്തും മൂന്നിന് എറണാകുളത്തും

‘THE GOLDEN ROAD’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളുമായി പ്രശസ്ത ചരിത്രകാരന്‍ വില്ല്യം ഡാല്‍റിമ്പിള്‍ കോട്ടയത്തും എറണാകുളത്തും വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നു. ഡിസംബർ രണ്ട് തിങ്കളാഴ്ച രാവിലെ 10.30ന് പാലാ സെന്റ് തോമസ് കോളേജിലും, വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം ഡി സി ബുക്സിലും നടക്കുന്ന പരിപാടികളിൽ അദ്ദേഹം വായനക്കാരുമായി സംവദിക്കും. ഡിസംബർ മൂന്ന് ചൊവ്വാഴ്ച രാവിലെ 10.30ന് സേക്രഡ് ഹാർട്ട് കോളേജ് തേവരയിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം പതിപ്പിന്റെ ഭാഗമായാണ് KLF ON THE MOVE സംഘടിപ്പിച്ചിരിക്കുന്നത്. കെ എൽ എഫ് എട്ടാം പതിപ്പ് 2025 ജനുവരി 23, 24. 25, 26 തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും.

ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സഞ്ചാരസാഹിത്യകാരന്‍, കോളമിസ്റ്റ് തുടങ്ങിയ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ വില്ല്യം ഡാല്‍റിമ്പിള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യമേളയായ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സഹസ്ഥാപകനും സഹസംവിധായകനുമാണ്.

KLF  രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

വില്ല്യം ഡാല്‍റിമ്പിളിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.