DCBOOKS
Malayalam News Literature Website

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡി സി ബുക്‌സ് ശാഖ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലെ ഡി സി ബുക്‌സ് ശാഖ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്.

ഇംഗ്ലീഷ്-  മലയാളം ഭാഷകളിലായി നിരവധി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം കൃതികള്‍ ലഭ്യമാണ്.

കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും ലഭ്യമാണ്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.