DCBOOKS
Malayalam News Literature Website

മഹാഭാരതത്തിലെ പാണ്ഡവ കൗരവ സംഘട്ടനത്തെ അനുസ്‌മരിപ്പിക്കുന്ന മാനസികസംഘട്ടനങ്ങളുടെ ചരിത്രരേഖ, ‘കാരമസോവ് സഹോദരര്‍’ ; ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 14.99 രൂപയ്ക്ക് !

ആഖ്യായികാലോകത്തിലെ അധൃഷ്യശക്തിയായ ദസ്തയെവ്‌സ്‌കിയുടെ അവസാനകാലത്തെ സര്‍ഗശക്തിയുടെ സമ്പൂര്‍ണാവിഷ്‌കാരമാണ്‌ കാരമസോവ്‌ സഹോദരന്മാര്‍. ഹോമറെയും ദാന്‍തെയെയും ഷേക്‌സ്‌പിയറെയും ടോള്‍സ്‌റ്റോയിയെയും അനുസ്‌മരിപ്പിക്കുന്ന പ്രതിഭ. മഹാഭാരതത്തിലെ പാണ്ഡവ കൗരവ സംഘട്ടനത്തെ അനുസ്‌മരിപ്പിക്കുന്ന മാനസികസംഘട്ടനങ്ങളുടെ ചരിത്രരേഖ. വിശ്വസാഹിത്യത്തിലെ ഒരു കൊടുമുടിതന്നെയാണ്‌ കാരമസോവ്‌ സഹോദരന്മാര്‍. ‘കുറ്റവും ശിക്ഷയും’, ‘ഇഡിയറ്റ്‌’, ‘പിശാച്‌’ തുടങ്ങിയ രൂക്ഷചിത്രീകരണങ്ങളെയെല്ലാം അതിശയിക്കുന്ന ആഖ്യാനപാടവം ഇതില്‍ കാണാം. മനുഷ്യനിലുളള നന്മതിന്മകളുടെ ആത്യന്തികവിശകലനം ഇതിലില്ലെങ്കില്‍ വേറെങ്ങുമില്ലതന്നെ.

തന്റെ ജീവിതത്തിലെയും കാലത്തിലെയും റഷ്യന്‍ സംസ്‌കാരത്തിലെയും പ്രശ്‌നങ്ങളെയും മതാത്മകവും അതിഭൗതികവുമായ ചോദ്യങ്ങളെയും അനന്യമായ രീതിയില്‍ ഡോസ്റ്റൊയേവ്‌സ്‌കി സംയോജിപ്പിച്ചു. ദാര്‍ശനികമായ ഈ രസവിദ്യയില്‍നിന്നാണ് ‘കാരമസോവ് സഹോദരര്‍’ (The Brothers Karamazov, 1881) പിറന്നത്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘കാരമസോവ്‌ സഹോദരന്മാര്‍’ എന്ന പുസ്തകത്തിന്റെ വിശ്വസാഹിത്യമാല വിഭാഗത്തിലെ സംഗ്രഹീത പുനരാഖ്യാനം ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യാം കേവലം 14.99 രൂപയ്ക്ക്.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.