DCBOOKS
Malayalam News Literature Website

ഒരു ക്രൈം ത്രില്ലര്‍ സിനിമ കാണുന്നതു പോലെ വായിച്ചു പോകാവുന്ന നോവൽ

മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’ എന്ന നോവലിന് റ്റിജോ തോമസ് എഴുതിയ വായനാനുഭവം 

വായിച്ചു തുടങ്ങുന്ന ആദ്യ പേജു മുതലേ അടുത്തതിലേക്കു എന്തോ കരുതി വയ്ക്കുണ്ടായിരുന്നു മായ കിരണ്‍ ഈ നോവലില്‍. അതിസമര്‍ത്ഥവും ഉദ്വേഗജനകവുമായ ഒരു ക്രൈം ത്രില്ലര്‍ സ്റ്റോറിയിലൂടെ നമ്മെ മറ്റൊരു ലോകത്തേക്കു കൊണ്ടെത്തിക്കാന്‍ കഥാകാരിക്കു കഴിഞ്ഞിരിക്കുന്നു. ഫേസ്ബുക്ക് പോലൊരു വലിയ സോഷ്യല്‍ മീഡിയ, അതിലൂടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കൊല ചെയ്യപ്പെടാന്‍ പോകുന്ന ആളിന്റെ പേരിന്റെ ആദ്യാക്ഷരം, കൊല ചെയ്യപ്പെടുന്ന സമയം എന്നിങ്ങനെ ഒരു വെല്ലുവിളി പോലെ കൊടുത്തിട്ടു അത് അതേപടി നടപ്പിലാക്കുന്ന കൊലയാളി. ഒരുതരം സീരിയല്‍ കില്ലറെ പോലൊരാള്‍.

Textഎസ് പി മിലന്‍ ജലീലിന്റെ നേതൃത്വത്തില്‍ ഈ അന്വേഷണം സംഘം കണ്ടെത്തുന്ന രീതികളും ഒപ്പം ആ സീരിയല്‍ കില്ലര്‍ക്കു പിന്നാലെയുള്ള മരണപ്പാച്ചിലും തെളിവുകളുടെ അഭാവവും അഴിക്കും തോറും മുറുകുന്ന കുരുക്കുകളും നോവലിനെ അത്യന്തം ആഞ്ഞുലയ്ക്കുന്നു. ഹര്‍ഷ വര്‍ദ്ധന്‍ എന്ന സി ഐയുടെ സൂക്ഷ്മത നിറഞ്ഞ പാടവങ്ങളും കൗശലപരമായ കണ്ടെത്തലുകളും അനുമാനങ്ങളും വായനക്കാരില്‍ ജിജ്ഞാസ നിറയ്ക്കുന്നു.

കൊലപാതകങ്ങള്‍ തമ്മില്‍ പത്തു,  പന്ത്രണ്ട് എന്നിങ്ങനെയുള്ള വിചിത്രമായ ഒരു കണക്കും ആ കൊലയാളി മുന്നോട്ടു വയ്ക്കുന്നു.

ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഇയാളാണോ കൊലപാതകി എന്നൊരു സംശയം വായനക്കാരില്‍ ഉണ്ടായേക്കാം, കാരണം നമ്മുടെ ചിന്തകള്‍ പലരിലേക്കും ചിതറിക്കൊണ്ടേയിരിക്കും.അടുത്ത ഭാഗങ്ങളില്‍ ആ ധാരണകള്‍ പാടെ തെറ്റാണെന്നു നമുക്കു തന്നെ ബോധ്യമാകും.കഥയുടെ അവസാനത്തില്‍ ട്വിസ്റ്റില്‍ നിന്നും പിന്നെയും ട്വിസ്റ്റിലേക്ക് നമ്മെ കൊണ്ടു പോകുന്നു.കഥയിലുടനീളം വായനക്കാരന്റെ ചിന്തകള്‍ കടിഞ്ഞാണില്ലാത്ത ഒരു കുതിരയായി മാറുന്നു.ശരിക്കും ആ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനൊപ്പം വായനക്കാരനും ആ കേസ് അന്വേഷിക്കുകയാണ്.

ഒരു ക്രൈം ത്രില്ലര്‍ സിനിമ കാണുന്നതു പോലെയൊരു ഫീല്‍. ഓരോ സന്ദര്‍ഭവവും ഓരോ വാക്കും വായനക്കാരനിലേക്ക് എത്തുന്ന വിധത്തില്‍ എഴുതി ഫലിപ്പിച്ച കഥാകരിക്കു കയ്യടി അനിവാര്യം തന്നെയാണ്. വായിക്കുന്ന ആള്‍ക്കു ആ സീന്‍ മുന്നില്‍ കിട്ടണമെങ്കില്‍ എഴുത്തിന്റെ തീവ്രത നിങ്ങള്‍ക്കു ഊഹിക്കാവുന്നതേയുള്ളൂ. വായനയില്‍ പുതിയൊരു അനുഭവം ഉടലെടുക്കാന്‍ ഉദകും വിധമാണ് ഈ നോവലിന്റെ ഒഴുക്ക്. എന്നിരുന്നാലും എസ് പി മിലന്‍ ജലീലിന്റെ ടീമില്‍ ആയിരുന്ന സന്തോഷത്തിലാണ് ഞാന്‍ ഈ പുസ്തകം അടയ്ക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ 

Comments are closed.