DCBOOKS
Malayalam News Literature Website
Rush Hour 2

‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ ; പോലീസ് സേനാംഗങ്ങള്‍ക്കിടയിലെ പ്രീ പബ്ലിക്കേഷന്‍ ക്യാംപയിന് തുടക്കമായി

ഡിസി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’-യുടെ പോലീസ് സേനാംഗങ്ങള്‍ക്കിടയിലെ പ്രീ പബ്ലിക്കേഷന്‍ ക്യാംപയിന് കേരള പോലീസ് മേധാവി
ലോക്‌നാഥ് ബഹ്‌റ തുടക്കം കുറിച്ചു. ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’  പ്രീബുക്ക് ചെയ്തുകൊണ്ടാണ് ബഹ്‌റ  ക്യാംപയിന് തുടക്കമിട്ടത്. തിരുവനന്തപുരം ബ്രാഞ്ച് മാനേജർ ബാബു എം.ടി ചടങ്ങില്‍ പങ്കെടുത്തു.

അഗതാ ക്രിസ്റ്റിയുടെ ക്രൈം രചനയുടെ നൂറാം വാര്‍ഷിക വേളയില്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ ക്രൈം ഫിക്ഷനുകളുടെ ബൃഹദ് സമാഹാരം, ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി 7200 പേജുകളില്‍ 10 വാല്യങ്ങളായാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. സ്‌റ്റൈല്‍സിലെ ദുരന്തം, എ ബി സി നരഹത്യകള്‍, വികാരിഭവനത്തിലെ മരണം, ഒടുവില്‍ ആരും അവേശേഷിച്ചില്ല, കൊലപാതകം എളുപ്പമാണ് തുടങ്ങി അടിമുടി സസ്‌പെന്‍സ്‌നിറയുന്ന കുറ്റാന്വേഷണ നോവലുകളുടെ ബൃഹദ്‌സമാഹാരമാണ് ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി.

 

Comments are closed.