DCBOOKS
Malayalam News Literature Website

‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ സസ്‌പെന്‍സ്‌ ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത കൃതികളുടെ അപൂര്‍വ്വ സമാഹാരം; പ്രീബുക്കിങ് 2 ദിവസം കൂടി മാത്രം

Agatha Christie
Agatha Christie

ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക് സസ്‌പെന്‍സ് ത്രില്ലറുകളുടെ
ബൃഹദ്‌സമാഹാരം മലയാളത്തില്‍ ഇതാദ്യമായി, ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’
പ്രീബുക്കിങ് അവസാനിക്കാന്‍ ഇനി 2  ദിവസം കൂടി മാത്രം. ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ കേവലം 1000 രൂപയടച്ചു ഈസി ഇൻസ്റ്റാൾമെൻറ് ആയി പ്രീബുക്ക് ചെയ്യാം.

അഗതാ ക്രിസ്റ്റിയുടെ ക്രൈം രചനയുടെ നൂറാം വാര്‍ഷിക വേളയില്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ ക്രൈം ഫിക്ഷനുകളുടെ ബൃഹദ് സമാഹാരം, ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി 7200 പേജുകളില്‍ 10 വാല്യങ്ങളായാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.

ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക്
സമ്മാനിച്ച അഗതാ ക്രിസ്റ്റി അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതി.
കൃതികളിലെ കേന്ദ്ര വിഷയത്തിലും കഥാപാത്ര നിര്‍മ്മിതിയിലും കഥപറച്ചിലിലും
സൂഷ്മതയും ചാതുരിയും പുലര്‍ത്തിയ,ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന
എഴുത്തുകാരിലൊരാളായ അഗതാ ക്രിസ്റ്റിയുടെ കൃതികള്‍ നിത്യവിസ്മയങ്ങളായി നിലനില്‍ക്കുന്നത് അവയിലെ ഉള്ളടക്കത്തിന്റെ പുതുമയും ഏതുപ്രായക്കാരെയും ആവേശഭരിതരാക്കുന്ന സസ്‌പെന്‍സും കൊണ്ടാണ്. ഓരോ വായനയിലും ഒരു പുതിയ അര്‍ത്ഥവും ആശയവും അനൂഭൂതിയും നല്‍കുന്ന സസ്‌പെന്‍സ്‌ ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത കൃതികളുടെ അപൂര്‍വ്വ സമാഹാരം.

സ്‌റ്റൈല്‍സിലെ ദുരന്തം, എ ബി സി നരഹത്യകള്‍, വികാരിഭവനത്തിലെ മരണം, ഒടുവില്‍ ആരും അവേശേഷിച്ചില്ല, കൊലപാതകം എളുപ്പമാണ് തുടങ്ങി അടിമുടി സസ്‌പെന്‍സ്‌നിറയുന്ന കുറ്റാന്വേഷണ നോവലുകളുടെ ബൃഹദ്‌സമാഹാരമാണ് ഡിസി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിക്കുന്ന ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/agatha-christieyude-krithikal-10-volumes

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

പുസ്തകം ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.