DCBOOKS
Malayalam News Literature Website

ഒരു സ്‌കോട്ടിഷ് കൊലപാതകത്തിന്റെ ചരിത്ര പശ്‌ചാത്തലത്തിൽ പിറന്ന സാഹസിക നോവൽ ‘തട്ടിക്കൊണ്ടുപോയി’; ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യാം കേവലം 9 രൂപയ്ക്ക്!

പ്രശസ്ത സ്‌കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നവകാല്പനികതയുടെ ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആര്‍.എല്‍.സ്റ്റീവന്‍സണ്‍ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍. പായ്ക്കപ്പലുകളിലും പത്തേമാരികളിലും കയറി അസാധാരണമായ സ്ഥലങ്ങളിലേക്ക് കണ്ടുപിടിത്തങ്ങള്‍ ലക്ഷ്യമാക്കിയുള്ള ധീര സാഹസിക കഥകള്‍ ചമയ്കൂന്നതില്‍ പ്രഗല്ഭനായിരുന്നു അദ്ദേഹം. സ്‌കോട്ടിഷ് ചരിത്രവും ജീവിതവും യഥാതഥമായി അവതരിപ്പിക്കുന്ന ഒരേസമയം സാഹസികകഥയും ചരിത്രനോവലും എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് ‘തട്ടിക്കൊണ്ടുപോയി’.

ഒരു സ്‌കോട്ടിഷ് കൊലപാതകത്തിന്റെ ചരിത്ര പശ്‌ചാത്തലത്തിൽ പിറന്ന സാഹസിക നോവൽ. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘തട്ടിക്കൊണ്ടുപോയി’ എന്ന നോവലിന്റെ വിശ്വസാഹിത്യമാല വിഭാഗത്തിലെ സംഗ്രഹീത പുനരാഖ്യാനം ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യാം കേവലം 9 രൂപയ്ക്ക്.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യം ഡൗൺലോഡ് ചെയ്യുന്ന ആയിരം പേർക്ക് മാത്രം

Comments are closed.