DCBOOKS
Malayalam News Literature Website

ക്ഷേത്രവിജ്ഞാനകോശം (മൂന്ന് വാല്യങ്ങള്‍) ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം 10% വിലക്കുറവില്‍!

KSHETRAVIJNANAKOSHAM

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന  പി.ജി. രാജേന്ദ്രന്റെ ക്ഷേത്ര വിജ്ഞാനകോശം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം 10% വിലക്കുറവില്‍. 1999 രൂപാ മുഖവിലയുള്ള പുസ്തകം 10% വിലക്കുറവില്‍ 1799 രൂപയ്ക്ക് ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും, ഡിസി ബുക്‌സ്/ കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴിയും ഈ ഓഫര്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.

Textപൂർവ്വികർ സുഗമമായ ക്ഷേത്രനടത്തിപ്പിന് ഏർപ്പെടുത്തിയ ചിട്ടകളും നിഷ്ഠകളും ആചാരങ്ങളും ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിർണ്ണയിക്കാനുതകുന്ന വസ്തുതകളുമെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രം എന്ന രക്ഷാകവചത്തെക്കുറിച്ച് പി. പരമേശ്വരന്റെ ലേഖനം, ക്ഷേത്രഘടനയെക്കുറിച്ച് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ ആധികാരിക പഠനം, ക്ഷേത്രനിർമ്മാണം, ക്ഷേത്രാചാരാനുഷ്ഠാനം, പൂജാതത്ത്വം എന്നിവയെക്കുറിച്ച് പി. രാമചന്ദ്രന്റെ പഠനം, സി. പ്രസാദി ന്റെ ദേവസംജ്ഞയുടെ ആഗമകോശം, ബഹുരൂപിയായ ധ്യാനത്തെ ക്കുറിച്ച് വി. കലാധരന്റെ പഠനം എന്നിവ ഈ ബൃഹത്കൃതിക്ക് മാറ്റു കൂട്ടുന്നു. കൂടാതെ ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട കുറിപ്പുകൾ, ആചാരാനുഷ്ഠാന പദകോശം, താന്ത്രികപദാവലി, ജ്യോതിർലിംഗേക്ഷത്രങ്ങൾ, 108 ശിവാലയങ്ങൾ, 108 ദുർഗ്ഗാലയങ്ങൾ, 108 ശാസ്താക്ഷേത്രങ്ങൾ, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ലതിരിച്ചുള്ള ക്ഷേത്ര ങ്ങൾ തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സകലവസ്തുതകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഭക്തജനങ്ങൾക്ക് ക്ഷേത്രസ ങ്കേതങ്ങളിൽ എളുപ്പം എത്തിച്ചേരുന്നതിന് പ്രയോജനപ്പെടുത്താവുന്ന തരത്തിൽ ഓരോ ക്ഷേത്രങ്ങളുടെയും ക്യൂ ആർ കോഡ് പ്രത്യേകം കൊടുത്തിരുക്കുന്നു.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.