DCBOOKS
Malayalam News Literature Website

തമിഴ് എഴുത്തുകള്‍ ഇന്ത്യയില്‍

കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന അഞ്ചാമത് കേരള സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് അക്ഷരം വേദിയില്‍ Tamil writing in the Indian landscape എന്ന സെഷനില്‍ പ്രശസ്ത എഴുത്തുകാരനായ എ. ആര്‍. വെങ്കടചലപതിയുമായി കെ. എസ് വെങ്കിടാചലം ചര്‍ച്ച നടത്തി. തമിഴ് സാഹിത്യത്തില്‍ നിന്നും ഇന്ത്യയ്ക്ക് സമ്മാനിച്ച പ്രധാന കൃതികളെക്കുറിച്ച് സെഷന്‍ പരാമര്‍ശിച്ചു. ഇന്ത്യന്‍ സാഹിത്യ രംഗത്ത് കവിതയില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത് തമിഴ് ഭാഷയാണെന്ന് എ. ആര്‍. വെങ്കടാചലപതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദശകത്തില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ തമിഴ് എഴുത്തുകാരുടെ സ്വാധീനത്തെക്കുറിച്ചും പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. തമിഴ് എഴുത്തുകാരുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും സംഭവിക്കുന്ന മാറ്റങ്ങളും അദ്ദേഹം സൂചിപ്പിച്ചു. സദസ്സിലുണ്ടായിരുന്ന പെരുമാള്‍ മുരുകന്‍, യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ തമിഴ് എഴുത്തുകാരന്‍ സെല്‍മ തുടങ്ങിയ തമിഴ് എഴുത്തുകാരുടെ ഉദാഹരണങ്ങള്‍ അദ്ദേഹം. ഉദ്ധരിച്ചു.

മലയാളത്തിലേയും നിരവധി കൃതികളെ സെഷനില്‍ അദ്ദേഹം എടുത്തു പറഞ്ഞു. തമിഴ് ഭാഷയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല തമിഴ് എഴുത്തുകാരന്‍, മറിച്ച് വസ്ത്രധാരണം മുതല്‍ ജീവിതശൈലി വരെ എല്ലാം മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ശ്രോദ്ധാക്കളുടെ ഇടയില്‍ നിന്നും മികച്ച പ്രതികരണങ്ങളായിരുന്നു.

Comments are closed.