DCBOOKS
Malayalam News Literature Website

പ്രശസ്ത തമിഴ് എഴുത്തുകാരന്‍ കി. രാജനാരായണന്‍ അന്തരിച്ചു

പുതുച്ചേരി: തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതിയായ കി രാജനാരായണന്‍ (98) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സാഹിത്യ ലോകത്ത് കി രാ എന്ന പേരിലായിരുന്നു കി രാജനാരായണന്‍ അറിയപ്പെട്ടിരുന്നത്.

ത​മി​ഴ്​​നാ​ട്ടി​ലെ കോ​വി​ൽ​പ​ട്ടി ഇ​ടൈ​സേ​വ​ൽ എ​ന്ന ഗ്രാ​മ​ത്തി​ൽ ജ​നി​ച്ചു. ഏ​ഴാം ക്ലാ​സി​ൽ സ്​​കൂ​ൾ പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച കി.​രാ​യു​ടെ ആ​ദ്യ ചെ​റു​ക​ഥ 1958ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘മാ​യാ മാ​ൻ’ (ദി ​മാ​ജി​ക്ക​ൽ ഡീ​ർ) ആ​യി​രു​ന്നു. തു​ട​ർ​ന്ന്​​ നി​ര​വ​ധി ചെ​റു​ക​ഥ​ക​ളെ​ഴു​തി.

കോ​വി​ൽ​പ​ട്ടി​ക്ക്​ ചു​റ്റു​മു​ള്ള വ​ര​ൾ​ച്ച​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ (ക​രി​സ​ൽ ഭൂ​മി) ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ആ​സ്​​പ​ദ​മാ​ക്കി​യാ​യി​രു​ന്നു ക​ഥ​ക​ൾ ര​ചി​ച്ചി​രു​ന്ന​ത്. നാ​ടോ​ടി​ക്ക​ഥ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​ഥാ​ശേ​ഖ​ര​വും (നാ​ട്ടു​പു​റ ക​ഥൈ ക​ളൈ​ഞ്ചി​യം) പു​റ​ത്തി​റ​ക്കി.

1989ൽ ​പു​തു​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​മി​ഴ്​ നാ​ടോ​ടി പ്ര​ഫ​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡോ​ക്യു​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​ സ​ർ​വേ സെൻറ​റി​ൽ ഫോ​ക്​​ടെ​യി​ൽ​സ്​ ഡ​യ​റ​ക്​​ട​ർ പ​ദ​വി​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ടു. 30ല​ധി​കം പു​സ്​​ത​ക​ങ്ങ​ൾ ര​ചി​ച്ചു. ഇ​രു​നൂ​റോ​ളം പു​രാ​ണ​ക​ഥ​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ‘ഗോ​പാ​ല​പു​ര​ത്ത്​ മ​ക്ക​ൾ’ എ​ന്ന നോ​വ​ലി​ന്​ 1991ലെ ​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന്​ അ​ർ​ഹ​നാ​യി. മ​റ്റ്​ അ​ന​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ളും നേ​ടി.

ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​സ​മ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ത്ത്​ ര​ണ്ടു​ത​വ​ണ ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ചു. 1998-2002ൽ ​സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ജ​ന​റ​ൽ കൗ​ൺ​സി​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​െൻറ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ജ​ന്മ​ദേ​ശ​മാ​യ കോ​വി​ൽ​പ​ട്ടി​യി​ൽ സം​സ്​​ക​രി​ച്ചു.

 

Comments are closed.