DCBOOKS
Malayalam News Literature Website

ടി പി രാജീവൻ അന്തരിച്ചു

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

സാഹിത്യകാരൻ ടി പി രാജീവൻ  (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇത്‌ ‘ഞാൻ’ എന്ന പേരിൽ സിനിമയായി. ‘പാലേരി മാണിക്യം–- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ നോവലും സിനിമയായിട്ടുണ്ട്.

1959 ജൂണ്‍ 30-ന് കോഴിക്കോട് ജില്ലയില്‍ മലയോര ഗ്രാമമായ പാലേരിയിലാണ് ടി പി രാജീവന്റെ ജനനം. വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ചനാള്‍, പുറപ്പെട്ടുപോകുന്ന വാക്ക്, അതേ ആകാശം അതേ ഭൂമി, വിരുന്നുവന്ന വാക്ക്, പാലേരി മാണിക്യം, പ്രണയശതകം, ദീര്‍ഘകാലം, കെ.ടി.എന്‍. കോട്ടൂര്‍-എഴുത്തും ജീവിതവും, Undying echos of Silence (Novel), He who was gone thus, Kannaki (Poems), Third Word; Post Socialist Poetry (Editor) തുടങ്ങിയവ കൃതികള്‍. കവിതകള്‍ 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ഫെലോഷിപ്പ് (2004), അയോവ സര്‍വ്വകലാശാലയുടെ ഹോണററി ഫെലോ ഇന്‍ റൈറ്റിങ് ബിരുദം, ന്യൂയോര്‍ക്കിലെ ലെഡിങ് ഹൗസ് ഫൗണ്ടേഷന്റെ റൈറ്റര്‍ ഇന്‍-റസിഡന്‍സ് ഫെലോഷിപ്പ്, റോക് ഫെല്ലര്‍ ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ്, ഷാങ്ഘായ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ :  ക്രിയാശേഷം, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, കുഞ്ഞാലിമരക്കാര്‍
കവിത :  വയല്‍ക്കരെ ഇപ്പോഴില്ലാത്ത

Comments are closed.