DCBOOKS
Malayalam News Literature Website

ടി ഡി രാമകൃഷ്ണനും വായനക്കാരും ഒത്തുകൂടുന്നു

മലയാള നോവല്‍ സാഹിത്യത്തില്‍ പുതു ഭാവുകത്വങ്ങള്‍ക്ക് ഇടമൊരുക്കിയ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനും വായനക്കാരും പെരിഞ്ഞനം ഗ്രന്ഥപ്പുരയില്‍ ഓഗസ്റ്റ് 28ന് ഒത്തുകൂടുന്നു. വൈകുന്നേരം 3 മുതല്‍ നടക്കുന്ന പരിപാടിയില്‍ യു കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.

ടി എ ഇഖ്ബാല്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), ഗൗരി ജൂഗുനു (അന്ധര്‍ ബധിരര്‍ മൂകര്‍), പി രാധാകൃഷ്ണന്‍ (ആല്‍ഫ), എസ് എം ജീവന്‍ (ഫ്രാന്‍സിസ് ഇട്ടിക്കോര), ജിസി രഘുനാഥ് (മാമ ആഫ്രിക്ക), പി എന്‍ ദേവി പ്രസാദ് (പച്ച മഞ്ഞ ചുവപ്പ്) എന്നിവര്‍ നോവല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൂടാതെ ടി ഡി രാമകൃഷ്ണന്റെ നോവലുകളുടെ വ്യത്യസ്ത വായനാനുഭവങ്ങളുമായി നിരവധി പ്രതിഭകളും നോവല്‍ ചര്‍ച്ചയുടെ ഭാഗമാകും.

Comments are closed.