DCBOOKS
Malayalam News Literature Website

സ്വാതി പുരസ്‌കാരം ഡോ.എല്‍. സുബ്രഹ്മണ്യത്തിന്


തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വാതി പുരസ്‌കാരം വയലിന്‍ മാന്ത്രികന്‍ ഡോ.എല്‍.സുബ്രഹ്മണ്യത്തിന്. രണ്ടുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, മുഖത്തല ശിവജി, ശ്രീവത്സന്‍.ജെ.മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.

കര്‍ണാടക സംഗീതത്തില്‍ ലബ്ധപ്രതിഷ്ഠനായ ഡോ.എല്‍. സുബ്രഹ്മണ്യം പാശ്ചാത്യസംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. വിവിധ സംഗീതധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷന്‍ സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ അദ്ദേഹം 1947 ജൂലൈ 23നാണ് ജനിച്ചത്. ലോക പ്രശസ്ത വയലിന്‍ മാന്ത്രികന്‍ യഹൂദി മെനൂഹിന്‍, വിഖ്യാത സംഗീതജ്ഞരായ സ്റ്റീഫന്‍ ഗ്രപ്പെലി, ജോര്‍ജ് ഹാരിസണ്‍ തുടങ്ങിയവര്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിച്ചു. കര്‍ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും നിരവധി കൃതികള്‍ രചിച്ചു. നിരവധി സിനിമകള്‍ക്കും സംഗീതം നല്‍കി. വിഖ്യാത ഗായിക കവിത കൃഷ്ണമൂര്‍ത്തിയാണ് ഭാര്യ.

Comments are closed.