DCBOOKS
Malayalam News Literature Website

മലയാളി ജീവിതത്തിൽ ആഴത്തിൽ വേരുകളാഴ്ത്തിയ സ്വർണ്ണമെന്ന പ്രതിഭാസത്തെക്കുറിച്ചറിയാൻ ‘സ്വർണ്ണ കേരളം’ ഇനി വായിക്കാം ഇ-ബുക്കായി !

 Swarnakeralam-Jathiprathisandhiyum Agolavatkaranavum By: George Varghese K
Swarnakeralam-Jathiprathisandhiyum Agolavatkaranavum
By: George Varghese K

ജോർജ് വർഗ്ഗീസ് കെ രചിച്ച ‘സ്വർണ്ണ കേരളം’ ഇന്ന് മുതൽ പ്രിയവായനക്കാർക്ക് ഇ-ബുക്കായി ഡൗൺലോഡ് ചെയ്ത് വായിക്കാം.

George Varghese K-Swarnakeralam-Jathiprathisandhiyum Agolavatkaranavumമലയാളി ജീവിതത്തിൽ ആഴത്തിൽ വേരുകളാഴ്ത്തിയ സ്വർണ്ണമെന്ന പ്രതിഭാസത്തെക്കുറിച്ച് കേരളീയ പരിസരത്തിൽ നിലയുറപ്പിച്ച് നടത്തുന്ന പഠനമാണ് ‘സ്വർണ്ണ കേരളം’. ഒരേ സമയം ചിഹ്നവും മൂല്യവുമായ സൗന്ദര്യവും സമ്പാദ്യവുമായ ഈ വിചിത്ര ലോകത്തെക്കുറിച്ച് പുതിയ ലോകസാഹചര്യത്തെ മുൻനിർത്തി പഠിക്കുകയാണ് ഒന്നാമദ്ധ്യായത്തിൽ. കേരളത്തിൽ സ്വർണ്ണം കൈകാര്യം ചെയ്യുന്ന വിശ്വകർമ്മ സമുദായത്തെക്കുറിച്ചുള്ള അന്വേഷണമാണ് രണ്ടാമദ്ധ്യായം. ചരക്കിനും അതു കൈകാര്യം ചെയ്യുന്ന സമുദായത്തിനും തമ്മിലുള്ള പരസ്പര നിർണ്ണയനശേഷിയെ സംബന്ധിക്കുന്ന ആലോചനകളിൽ ചരക്കിനെ നിർജ്ജീവമായി പരിഗണിക്കുന്ന പരമ്പരാഗത നരവംശശാസ്ത്ര രീതിയിൽനിന്ന് വ്യത്യസ്തമായി ചരക്കിന്റെ സ്വഭാവത്തിന് സമുദായത്തിന്റെ സ്വത്വ നിർമ്മിതിയിൽ നിർണ്ണായക പങ്കുണ്ടെന്ന് സ്ഥാപിക്കുകയാണ് ഈ അദ്ധ്യായം. ഇന്ത്യയിലെ പ്രത്യയശാസ്ത്രങ്ങളിലും വിശ്വകർമ്മജരുടെ സൃഷ്ടിപുരാണങ്ങളിലും കൈത്തൊഴിൽകാരുടെ പദവിയെന്താണെന്നന്വേഷിക്കുന്ന ദീർഘമായൊരനുബന്ധവും ഈ പുസ്തകത്തിലുണ്ട്.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.