DCBOOKS
Malayalam News Literature Website

ദുരിതാശ്വാസ നിധിയിലേക്ക് എം.ടി വാസുദേവന്‍ നായര്‍ ഒരു ലക്ഷം രൂപ നല്‍കും

സംഹാരതാണ്ഡവമാടിയ മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടമായ കേരളജനതയ്ക്ക് കൈത്താങ്ങായി കേരളത്തിലെ എഴുത്തുകാരും ഡി.സി ബുക്‌സും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി എഴുത്തുകാര്‍ അവരുടെ റോയല്‍റ്റിയുടെ ഒരു നിശ്ചിത ശതമാനം സഹാധനമായി നല്‍കുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് മലയാളിയുടെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി.

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദന്‍, എസ്. ഹരീഷ്, കെ.ആര്‍ മീര, ബി രാജീവന്‍, വീരാന്‍കുട്ടി, എം.ബി മനോജ്, ടി.ജെ.എസ് ജോര്‍ജ്, വിനോയ് തോമസ്, രാജീവ് ശിവശങ്കരന്‍, വിനു എബ്രഹാം, കെ അരവിന്ദാക്ഷന്‍, വി. മുസഫര്‍ അഹമ്മദ്, പി.കെ ജയലക്ഷ്മി തുടങ്ങി നിരവധി പേര്‍ അവരുടെ കൃതികളുടെ റോയല്‍റ്റി വിഹിതത്തില്‍ നിന്നും ഒരു നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഡി.സി ബുക്‌സിന് കൈമാറിയിട്ടുണ്ട്. ഇനിയും നിരവധി എഴുത്തുകാര്‍ ഈ സംരംഭത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കാനും യോജിച്ച് വിഭവസമാഹരണം നടത്താനും താത്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നമുക്ക് കൈകോര്‍ക്കാം. നാളെയുടെ പുത്തന്‍ പ്രതീക്ഷകളുമായി അതിജീവനത്തിന്റെ പാതയില്‍ കേരളം…

Comments are closed.