DCBOOKS
Malayalam News Literature Website

പുസ്തകങ്ങളാല്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY

supersundayഓണം കഴിഞ്ഞുവെങ്കിലും പ്രിയപ്പെട്ട വായനക്കാര്‍ക്കായി പുസ്തകങ്ങള്‍കൊണ്ട് വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. ഇന്നത്തെ ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യില്‍ 2500 ലധികം പുസ്തകങ്ങളാണുള്ളത്. 

എല്ലാത്തരം വായനക്കാരെയും തൃപ്തരാക്കാന്‍ തക്കവണ്ണമുള്ള വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് ഈ വാരം ലഭ്യമാക്കിയിരിക്കുന്നത്. 25% വിലക്കുറവില്‍ ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ്, പുസ്തകക്കടകളില്‍ തിരഞ്ഞുമടുത്ത 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍, 25 ഇഷ്ട പുസ്തകക്കൂട്ടങ്ങള്‍ 20% മുതല്‍ 25% വരെ വിലക്കുറവില്‍, മത്സര പൊതുപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ ഉള്‍പ്പെടെ 300 ലധികം അക്കാദമിക് പുസ്തകങ്ങള്‍ ഇങ്ങനെ പോകുന്നു ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യിലെ വിഭവങ്ങള്‍.

മലയാളി വായനകളില്‍ കാലാതീതമായി വായിക്കപ്പെടുന്ന, പുസ്തകപ്രേമികള്‍ പുസ്തകശാലകള്‍ തോറും തേടി നടന്ന പുസ്തകങ്ങളാണ് 500 ബാക്ക് എഡിഷന്‍ ടൈറ്റില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകങ്ങള്‍ പകുതി വിലയില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി 25 പുസ്തകകൂട്ടങ്ങളും അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം. കെ, ആര്‍ മീര, ബെന്യാമിന്‍, തുടങ്ങിയവരുടെ പുസ്തകക്കൂട്ടങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

മെഡിക്കല്‍, നഴ്‌സിംഗ് , എഞ്ചിനീയറിംഗ് , വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍, ഗൈഡുകള്‍ എന്നിവയും പി എസ് സി , കെ എ എസ് , യുജിസി ഉള്‍പ്പെടയുള്ള എല്ലാ മത്സര പൊതുപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ കൂടാതെ IELTS , NCLEX-RN, OET സഹായികളായ ഇന്റര്‍നാഷണല്‍, ഫോറിന്‍ അക്കാദമിക് & റിസേര്‍ച്ച് ബുക്കുകളുംഡിസി ബുക്‌സ് സൂപ്പർ SUNDAY! ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

750 ബെസ്റ്റ് സെല്ലേഴ്‌സ് 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles –നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 ലധികം അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.