DCBOOKS
Malayalam News Literature Website

ഫാസിസത്തിന്റെ തുടര്‍ച്ച എല്ലാ മതങ്ങളിലുമുണ്ട്: താഹ മാടായി

ലോകത്തിലെ എല്ലാ പുരുഷ മുസ്‌ലീങ്ങളും ദൈവത്തെ ആദ്യമായി അറിയുന്നത് ഒരു തുള്ളി ചോരയിലൂടെയും വേദനയിലൂടെയുമായിരിക്കും. ആ വേദനയില്‍ നിന്നാണ് മതം ഒരു ഫാസിസ്റ്റാണെന്ന തിരിച്ചറിവുണ്ടാകുന്നത്. ഏതു മതത്തിന്റെ ഉള്ളടക്കം പഠിക്കുമ്പോഴും അതില്‍ ഒരു ഫാസിസ്റ്റ് സ്വഭാവം കണ്ടെത്താന്‍ സാധിക്കും. ഈ ഫാസിസത്തിന്റെ തുടര്‍ച്ച ഇസ്‌ലാമുള്‍പ്പെടെ എല്ലാ മതത്തിലുണ്ടെന്ന് വിശ്വസിക്കുന്നതായി താഹ മാടായി പറയുന്നു.

മുല്ലപ്പൂ ചൂടിനടന്ന, മാപ്പിളപ്പാട്ട് പാടുന്ന സ്ത്രീകളുടെ നാടായിരുന്നു എന്റേത്. ഇപ്പോള്‍ മതത്തിന്റെ കെട്ടുപാടുകള്‍ കൊണ്ട്, സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ കൊണ്ട് ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. എത്രമാത്രം സ്ത്രീവിരുദ്ധമായ പ്രസംഗങ്ങളാണ് മൗലവിമാര്‍ നടത്തുന്നത്. ദൈവത്തിന്റെ പേരില്‍ മനുഷ്യരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് പലരും. എന്നാല്‍ ദൈവം എന്നത് ഒരു തുറസ്സാണെന്നും അത് തണല്‍ നല്‍കുന്ന വളരെ ലളിതമായുള്ള ഒരു സങ്കല്പമാണെന്നുമുള്ള ധാരണയാണ് തനിക്കുള്ളതെന്ന് താഹ മാടായി വ്യക്തമാക്കുന്നു.

2018 ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ദൈവങ്ങള്‍ക്ക് മതമുണ്ടോ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് താഹ മാടായി തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക  http://www.keralaliteraturefestival.com/registration/ 

ഫാസിസത്തിന്റെ തുടര്‍ച്ച എല്ലാ മതങ്ങളിലുമുണ്ട്: താഹ മാടായി

ഫാസിസത്തിന്റെ തുടര്‍ച്ച എല്ലാ മതങ്ങളിലുമുണ്ട്: താഹ മാടായി ദൈവത്തിന്റെ പേരില്‍ മനുഷ്യരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് പലരും. എന്നാല്‍ ദൈവം എന്നത് ഒരു തുറസ്സാണെന്നും അത് തണല്‍ നല്‍കുന്ന വളരെ ലളിതമായുള്ള ഒരു സങ്കല്പമാണെന്നുമുള്ള ധാരണയാണ് തനിക്കുള്ളതെന്ന് താഹ മാടായി വ്യക്തമാക്കുന്നു.Register for #KLF2019 : http://keralaliteraturefestival.com/registration.aspx

Posted by Kerala Literature Festival on Friday, November 23, 2018

Comments are closed.