DCBOOKS
Malayalam News Literature Website

കര്‍ണ്ണാടകയില്‍ സ്വകാര്യബസ് കനാലിലേക്കു മറിഞ്ഞ് 25 മരണം

ബംഗലൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു. മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരത്തേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 35-ഓളം പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ബംഗലൂരു- മൈസൂര്‍ പാതയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കനാലില്‍ വീണ ബസ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായതുമാണ് മരണസംഖ്യ ഉയരാന്‍ കാരണം. മരിച്ചവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്.

അപകടം നടന്നയുടനെ സമീപത്തുണ്ടായിരുന്ന കര്‍ഷകരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മുങ്ങിക്കിടക്കുന്ന ബസ്സില്‍ നിന്നും ആളുകളെ കരയ്‌ക്കെത്തിച്ചപ്പോഴേയ്ക്കും ഭൂരിപക്ഷം പേരും മരിച്ചിരുന്നു.അതേസമയം ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ നീന്തിരക്ഷപ്പെട്ടതായാണ് വിവരം.

അപകടവിവരമറിഞ്ഞ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചു.

Comments are closed.