DCBOOKS
Malayalam News Literature Website

സുനില്‍ പി.ഇളയിടം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  ബഹുസ്വരമായ സാമൂഹിക വിജ്ഞാനീയങ്ങളോടും സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ചരിത്രപരതയോടും അനുഭൂതികളോടും ഇടപെട്ടുകൊണ്ട് മലയാളത്തില്‍ ഒരു വിമര്‍ശനാത്മക മാര്‍ക്‌സിസ്റ്റ് ചിന്താപാരമ്പര്യം രൂപപ്പെടുത്തതിന് ഡോ. സുനില്‍ പി. ഇളയിടത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. എപ്പോഴും ചരിത്രവത്കരിക്കുക എന്ന മാര്‍ക്‌സിസ്റ്റ് ഉള്‍ക്കാഴ്ച സാമൂഹിക വ്യവഹാരങ്ങളുടെ എല്ലാ മണ്ഡലത്തിലും സന്നിവേശിപ്പിക്കാന്‍ ചിന്തകനും പ്രഭാഷകനുമെന്ന നിലയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി അദ്ദേഹം ശ്രമിച്ചുവരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.