DCBOOKS
Malayalam News Literature Website

സുനിൽ അനിൽ മെഹ്ത അന്തരിച്ചു

മെഹ്ത പബ്ലിഷിങ് ഹൗസ് ഉടമ സുനിൽ അനിൽ മെഹ്ത അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മറാത്തി സാഹിത്യത്തെ ജനപ്രിയമാക്കിയതിൽ മെഹ്ത സുപ്രധാന പങ്കു വഹിച്ചു. മറാത്തി എഴുത്തുകാരുടെ മാത്രമല്ല ലോകം മുഴുവനുള്ള പ്രശസ്തരുടെ രചനകൾ അദ്ദേഹം തന്റെ പുസ്തകപ്രസാധന ശാലയിലൂടെ വായനക്കാരിൽ എത്തിച്ചു.

1976ൽ ആനന്ദ് യാദവ് രചിച്ച ചെറുകഥകളുടെ സമാഹാരമായ ‘മലവർച്ചി മൈന’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ് മേത്ത പബ്ലിഷിംഗ് ഹൗസ് ആരംഭിച്ചത്.

വർഷംതോറും 150-ലധികം പുതിയ ശീർഷകങ്ങളും 300 പുനഃപ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. മിക്കവാറും എല്ലാ വിഭാഗങ്ങളിലെയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ മറാത്തി എഴുത്തുകാരും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളും ഇന്ന് മെഹ്തയുടേതാണ്.

Comments are closed.