DCBOOKS
Malayalam News Literature Website

കെ.എസ്. ചിത്രയ്‌ക്കൊപ്പം ‘ഒരു മുറൈ വന്ത് പാര്‍ത്തായ’; സമൂഹമാധ്യമങ്ങളില്‍ വൈറലായി അഹമ്മദ് സുല്‍ത്താന്റെ ആലാപനം

മലയാളിയുടെ നൊസ്റ്റാള്‍ജിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനം കെ.എസ്.ചിത്രയ്‌ക്കൊപ്പം ആലപിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സൗദിയിലെ അറബ് ഗായകന്‍ അഹമ്മദ് സുല്‍ത്താന്‍. സൗദി അറേബ്യയില്‍ അടുത്തിടെ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു കെ.എസ്.ചിത്രയും അഹമ്മദ് സുല്‍ത്താനും ഒരുമിച്ച് ഈ ഗാനം ആലപിച്ചത്.

ചിത്രയ്‌ക്കൊപ്പം ഗാനത്തിലെ അനുപല്ലവി അതീവഹൃദ്യമായി ആലപിച്ച അഹമ്മദ് സുല്‍ത്താനെ നിറഞ്ഞ കൈയടികളോടെയാണ് മലയാളികള്‍ പ്രോത്സാഹിപ്പിച്ചത്. ഗാനത്തിനുശേഷം കെ.എസ്.ചിത്രയും അഹമ്മദിനെ അഭിനന്ദിച്ചു.

സൗദിയിലെ ശ്രദ്ധേയ ഗായകനും അഭിനേതാവും മോഡലുമാണ് അഹമ്മദ് സുല്‍ത്താന്‍. നേരത്തെ ഇന്ത്യന്‍ എംബസിയില്‍വെച്ച് വൈഷ്ണവ ജനതോ എന്ന ഗാനം പാടിയതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Comments are closed.