DCBOOKS
Malayalam News Literature Website

സുകുമാർ കക്കാട് അന്തരിച്ചു

വേങ്ങര (മലപ്പുറം) : എഴുത്തുകാരനും കവിയുമായ സുകുമാർ കക്കാട്(82) അന്തരിച്ചു. കോവിഡ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തി.

അധ്യാപനത്തിൽനിന്നു വിരമിച്ച ശേഷം സാഹിത്യരംഗത്തു സജീവമായ സുകുമാർ കക്കാട് 26 പുസ്തകങ്ങൾ രചിച്ചു.  ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാക്ഷരതാ മിഷൻ എക്സിക്യൂട്ടീവ് അംഗമായും എസ്‍സിഇആർടി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

തിരൂരങ്ങാടി കക്കാട്ട് ജനിച്ച സുകുമാർ പിന്നീട് വേങ്ങര കുന്നുംപുറത്തു സ്ഥിരതാമസമാക്കുകയായിരുന്നു. ഭാര്യ: വിശാലാക്ഷി അമ്മ. മക്കൾ. കെ.പി.സുധീർ (തെരുവോരം സമിതി ചെയർമാൻ), സുനിൽ കക്കാട്. മരുമക്കൾ: സിന്ധു, അനില.

Comments are closed.