DCBOOKS
Malayalam News Literature Website

കഥനവും ചരിത്രവും അരുളും

നവംബർ ലക്കം പച്ചക്കുതിരയിൽ

ഡോ. അജയ് എസ്. ശേഖര്‍

ആധുനികതയേയും പ്രാതിനിധ്യ ജനായത്തത്തേയും കുറിച്ചുള്ള സംവാദങ്ങളും ആഖ്യാനങ്ങളും ഏറെ നിര്‍ണായകമാകുന്ന സന്ദര്‍ഭങ്ങളാണ് കടന്നുപോകുന്നത്. ആധുനികതയിലേക്കുള്ള ആദിവാസികളുടെ സഞ്ചാരമായും ആധുനികതയുമായുള്ള സംവാദങ്ങളായും നാരായന്‍നോവലിനെ കാണാറുണ്ട്. നൈതികമായ പ്രാതിനിധ്യത്തിനും പ്രതിനിധാനത്തിനുമായുള്ള ശ്രമമായി നാരായന്‍ തന്നെ തന്റെ നോവലിനെ വ്യാഖ്യാനിക്കുന്നു. പ്രാക്തനജനതയുടെ മോഡേണിറ്റിയുമായുള്ള ഇടപാടുകളും ഇടപെടലുകളും വ്യക്തമാണ്.

ജനായത്തവല്‍ക്കരണത്തിന്റെയും ആധുനികതയുടേയും ഭാഗമായി ഉദയംചെയ്ത സാഹിത്യരൂപമാണ് നോവല്‍ എന്ന് യൂറോപ്യന്‍ സംസ്‌കാരരാഷ്ട്രീയചരിത്രം വ്യക്തമാക്കുന്നു. പണിയെടുക്കുന്ന ബഹുജനങ്ങളും പെണ്ണുങ്ങളും ചരിത്രത്തിലും എഴുത്തിലും Pachakuthira Digital Editionവായനയിലും വിദ്യാഭ്യാസരംഗത്തും പ്രവേശിച്ചപ്പോഴാണതു യൂറോപ്പില്‍ വികസിച്ചുവന്നതെന്ന് സംസ്‌കാരപഠിതാക്കളും വിമര്‍ശകരും വിശദീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന-ആധുനിക-ജനായത്തമൂല്യങ്ങളില്‍ ഭരണഘടനാശില്പികള്‍ കെട്ടിപ്പടുത്ത സാമൂഹ്യജനായത്ത സംവിധാനമുള്ള ഇന്ത്യന്‍ ഭരണഘടനയും ആധുനിക ജനായത്ത റിപ്പബ്ലിക്കും ജനതയും ഇന്ന് പെരിയ വെല്ലുവിളികള്‍ നേരിടുകയാണ്. പ്രാതിനിധ്യജനായത്തവും ഫെഡറലിസവും മതേതരചിന്തയും അട്ടിമറിക്കപ്പെടുന്നു. ആധുനികതയും ജനായത്ത വും മാനവികതയും നീതിയും ഇന്ത്യയില്‍ പ്രതിസന്ധിയിലാണ്. ആധുനികതയ്ക്കുമുമ്പുള്ള കിരാതപാഷണ്ഡതയിലേക്കു വിശ്വാസി, തീണ്ടാരി ശൂദ്രലഹളകള്‍ കേരളത്തേയും കൂപ്പുകുത്തിക്കുകയാണ്. 2018-ലെ നാമജപഘോഷയാത്രപോലെ 2023-ലും രണ്ടാം നാമജപവിശ്വാസി ലഹള ഉരുണ്ടുകൂടുകയാണ്.

ആധുനികതയേയും പ്രാതിനിധ്യജനായത്തത്തേയും കുറിച്ചുള്ള സംവാദങ്ങളും ആഖ്യാനങ്ങളും ഏറെ നിര്‍ണായകമാകുന്ന സന്ദര്‍ഭങ്ങളാണ് കടന്നുപോകുന്നത്. ആധുനികതയിലേക്കുള്ള ആദിവാസികളുടെ സഞ്ചാരമായും ആധുനികതയുമായുള്ള സംവാദങ്ങളായും നാരായന്‍നോവലിനെ കാണാറുണ്ട്. നൈതികമായ പ്രാതിനിധ്യത്തിനും പ്രതിനിധാനത്തിനുമായുള്ള ശ്രമമായി നാരായന്‍ തന്നെ തന്റെ നോവലിനെ വ്യാഖ്യാനിക്കുന്നു. പ്രാക്തനജനതയുടെ മോഡേണിറ്റിയുമായുള്ള ഇടപാടുകളും ഇടപെടലുകളും വ്യക്തമാണ്.അതിനും അപ്പുറത്തേക്കുളള മോഡേണിറ്റിയുടെ പരിധികളേയും പരിമിതികളേയും കൂടി വെളിപ്പെടുത്തുന്ന കഥനാഖ്യാനമാണ് കൂടുതല്‍ മൂല്യവത്താകുന്നത്. സാമൂഹ്യ രാഷ്ട്രീയ ജനായത്ത ചരിത്രവുമായുളള നോവലിടപാടുകളും പ്രതിനിധാനങ്ങളും ആഖ്യാനഭാവനകളുമാണ് വര്‍ത്തമാന ജനായത്ത പ്രതിസന്ധികളില്‍ പ്രാതിനിധ്യത്തിനും നൈതിക പ്രതിനിധാനങ്ങള്‍ക്കുമായി സമരം ചെയ്യുന്ന ആദിമജനതകളുടെ ജീവിതപ്പോരാട്ടങ്ങളില്‍ ഏറെ പ്രസക്തമാകുന്നത്.

പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

ഡി സി ബുക്സ് ഓൺലൈനിൽ നിന്നും പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.