രണ്ട് കള്ളുകുടിയന്മാര്‍: എന്‍ പ്രഭാകരന്‍ എഴുതിയ കഥ
നവംബർ ലക്കം പച്ചക്കുതിരയില്‍
വര-മറിയം ജാസ്മിന്‍
തന്റെ ഇംഗ്ലിഷിനെ അങ്ങനെ അപമാനിച്ചവനെ വെറുതേ വിടാന്‍ ചന്ദ്രന്‍ തയ്യറായിരുന്നില്ല. അയാള്‍ ചാടിയെഴുന്നേറ്റ് ” യൂ റാസ്‌കള്‍” എന്നലറി ഇന്ദ്രന്റെ നെഞ്ചത്ത് കുത്തിപ്പിടിച്ചു.
കേളികേട്ട കുനിയന്‍കുന്ന് ഷാപ്പിലെ വൈകുന്നേരത്ത പതിവുകാരില്‍ പ്രധാനികളാണ് ഇന്ദ്രനും ചന്ദ്രനും. ഒന്നാന്തരം വാര്‍പ്പു പണിക്കാരാണവര്‍. ചെത്തിത്തേപ്പിലും വിദഗ്ധര്‍. വിദ്യാഭ്യാസവും വിവരവുമുള്ളവര്‍.
എന്നത്തെയുംപോലെ അന്നും ആറരയടുപ്പിച്ച് ഷാപ്പിലെത്തിയ അവര്‍ ഓരോ കുപ്പി കള്ളും ഓരോ പ്ലെയിറ്റ് കപ്പയും ഞണ്ടുകറിയുമായി പരിപാടി തുടങ്ങിയ നേരത്താണ് ഒരു സായിപ്പും മദാമ്മയും ഷാപ്പിലെത്തി അവര്‍ക്കു നേരേ എതിരേയുള്ള ബെഞ്ചില്‍ സീറ്റു പിടിച്ചത്. എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് പരവശരായാണ് അവര്‍ എത്തി യിരിക്കുന്നത്. സായിപ്പിന് ചുമലറ്റം മുടിയുണ്ട്. മദാമ്മയുടെ കോലന്‍മുടിക്ക് ഇച്ചിരി നീളം കൂടുതലുണ്ടോ എന്നു സംശയം. വെയിലേറ്റ് വാടിയിരുന്നെങ്കിലും രക്തപ്രസാദമുള്ള അവരുടെ വെളുത്ത മുഖത്തിന് പ്രത്യേകമായ ഒരു ഗമയുണ്ടായിരുന്നു.
ഇന്ദ്രന്‍ കുപ്പിയില്‍നിന്ന് ഒരു ഗ്ലാസ് കൂടി പകര്‍ന്നുകുടിച്ചിട്ട് പറഞ്ഞു: “നോട് ഗുഡ്. ടു ഡെയ്സ് ടോഡി ഈസ് നോട് സോ ഗുഡ് ഏസ് എസ്റ്റര്‍ഡേസ്.” ഇന്ദ്രനില്‍നിന്ന് അപ്രതീക്ഷിതമായി കേട്ട ഇംഗ്ലിഷ് ചന്ദ്രനെ ഞെട്ടിച്ചില്ല. മദാമ്മയുടെ നേര്‍ക്ക് ഒരു തെളിഞ്ഞ നോട്ടമയച്ചശേഷം അയാള്‍ സുഹൃത്തിനു നേര്‍ക്കു തിരിഞ്ഞിട്ടു പറഞ്ഞു: “വരി പൂവര്‍ ഇംഗ്ലിഷ്.” ഇന്ദ്രനു സഹിച്ചില്ല. അയാളും മദാമ്മയെ ഒന്നു നോക്കിയ ശേഷം ചന്ദ്രനു നേരേ തിരിഞ്ഞ് അലറി: “യു ഇഡിയറ്റ്, വാട്ട് ഇംഗ്ലിഷ് യു നോ?”
തന്‍റെ ഇംഗ്ലിഷിനെ അങ്ങനെ അപമാനിച്ചവനെ വെറുതേ വിടാന്‍ ചന്ദ്രന്‍ തയ്യറായിരുന്നില്ല. അയാള്‍ ചാടിയെഴുന്നേറ്റ് “‘യു റാസ്കള്‍’’ എന്നലറി ഇന്ദ്രന്റെ നെഞ്ചത്ത് കുത്തിപ്പിടിച്ചു. ‘വിട്റാ’ എന്നു പറഞ്ഞ് ഒന്നു കുതറിയ ഇന്ദ്രന്‍ ചന്ദ്രന്‍റെ മുഖത്ത് ‘ടപോ’ന്ന് ഒന്നു കൊടുത്തു. പിടിവലിയും തെറിവിളിയും തുടര്‍ന്നു.
പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.