DCBOOKS
Malayalam News Literature Website

9 വര്‍ഷം മുന്‍പ് മോഷണ പോയ പിക്കാസോ ചിത്രം കണ്ടെത്തി

 ചിത്രത്തിന് കടപ്പാട്

ചിത്രത്തിന് കടപ്പാട്

വിഖ്യാത സ്പാനിഷ് ചിത്രകാരനും ശില്‍പ്പിയുമായിരുന്ന പാബ്ലോ പിക്കാസോ വരച്ച മോഷണം പോയ ചിത്രം കണ്ടെത്തി. ഡച്ച് ചിത്രകാരനായ പീറ്റ് മൊന്‍െ്രെഡനിന്റെ വിന്‍ഡ് മില്‍ എന്ന ചിത്രവും ഇതിനോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ് ഏതന്‍സ് നാഷണല്‍ ഗ്യാലറിയില്‍ നടന്ന മോഷണത്തിനിടെയാണ് രണ്ട്ചി ത്രങ്ങളും നഷ്ടപ്പെട്ടത്. ആകെ മൂന്ന് ചിത്രങ്ങളാണ് 2012ല്‍ ഏതന്‍സ് നാഷണല്‍ ഗ്യാലറിയില്‍ നടന്ന മോഷണത്തിനിടെ നഷ്ടമായത്.
മൂന്നാമത്തെ ചിത്രം മോഷ്ടാക്കള്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

1949ല്‍ പിക്കാസോ തന്നെ നാഷണല്‍ ഗ്യാലറിക്ക് സമ്മാനിച്ച വുമണ്‍സ് ഹെഡ് എന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം തിരികെ ലഭിച്ചത്. അതിനും പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച ചിത്രത്തില്‍ പിക്കാസോയുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

Comments are closed.