DCBOOKS
Malayalam News Literature Website

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ജി.ആര്‍. ഇന്ദുഗോപന്‍ മികച്ച കഥാകൃത്ത്

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ജി.ആര്‍. കൃഷ്ണന്‍ സംവിധാനവും അമൃത ടെലിവിഷനിലെ റോയ് പി. ആന്റണി നിര്‍മാണവും നിര്‍വഹിച്ച നിലാവും നക്ഷത്രങ്ങളും മികച്ച ടെലിസീരിയലായി തെരഞ്ഞെടുത്തു. ഗണേഷ് ഓലിക്കരെയുടേതാണ് തിരക്കഥ. മികച്ച കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപന്‍, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ കാളിഗണ്ഡകി എന്ന നോവലിനെ അടിസ്ഥാനമാക്കി അമൃത ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കാളിഗണ്ഡകി ടെലിസീരിയലിലൂടെയാണ് ജി.ആര്‍. ഇന്ദുഗോപന്‍ മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച രണ്ടാമത്തെ ടെലിസീരിയല്‍ മഞ്ഞള്‍ പ്രസാദം. സംവിധാനം പ്രദീപ് മാധവന്‍, നിര്‍മാണം ഫഌവഴ്‌സ് ടി.വി. അണ്ഡകടാഹത്തിലെ ഒരു പപ്പടം (കപ്പ ടി.വി) മികച്ച ടെലിഫിലിമായി (20 മിനിട്ടില്‍ കുറവ്) തെരഞ്ഞെടുത്തു. സംവിധാനം എസ്. ബിജിലാല്‍, നിര്‍മാണം ഷിബി എസ്. ബിജിലാല്‍, തിരക്കഥ എസ്. ബിജിലാല്‍. ബാലന്റെ ഗ്രാമം (കൈരളി പീപ്പിള്‍) മികച്ച ടെലിഫിലിം (20 മിനിട്ടില്‍ കൂടിയത്). സംവിധാനം പ്രകാശ് പ്രഭാകര്‍, നിര്‍മാണം സുനില്‍ ചെറിയാക്കുടി, തിരക്കഥ പ്രകാശ് പ്രഭാകര്‍.

മികച്ച ടി.വി. ഷോ (എന്റര്‍ടെയിന്‍മെന്റ്) കുട്ടികളോടാണോ കളി, നിര്‍മാണം മഴവില്‍ മനോരമ. മികച്ച കോമഡി പ്രോഗ്രാം അളിയന്‍ വേഴ്‌സസ് അളിയന്‍, സംവിധാനം രാജേഷ് തലച്ചിറ, നിര്‍മാണം ശിവമോഹന്‍ തമ്പി (അമൃത ടി.വി). മികച്ച കൊമേഡിയന്‍ റിയാസ് നര്‍മ്മകല, അളിയന്‍ വേഴ്‌സസ് അളിയന്‍ (അമൃത ടി.വി). മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) എസ്. രാധാകൃഷ്ണന്‍, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) പാര്‍വതി എസ്. പ്രകാശ്, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി). കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം പോയിന്റ്‌സ് (ഷാലോം ടി.വി), സംവിധാനം സുബിന്‍ ജോഷ്, നിര്‍മാണം ഷാലോം ടെലിവിഷന്‍, തിരക്കഥ സുബിന്‍ ജോഷ്.

മികച്ച സംവിധായകന്‍ (ടെലിസീരിയല്‍/ടെലിഫിലിം) മധുപാല്‍, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച രണ്ടാമത്തെ നടന്‍ വിജയ് മേനോന്‍, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി). മികച്ച നടി അമലാ ഗിരീശന്‍, നീര്‍മാതളം (ഏഷ്യാനെറ്റ്), മികച്ച രണ്ടാമത്തെ നടി ഗൗരി കൃഷ്ണന്‍, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി), മികച്ച ബാലതാരം ജഗത് നാരായണ്‍, ജാന്‍കി നാരായണ്‍, സ്വബോധം (സെന്‍സേര്‍ഡ് പ്രോഗ്രാം), മികച്ച ക്യാമറാമാന്‍ നൗഷാദ് ഷെറീഫ്, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ചിത്രസംയോജകന്‍ ടോണി മേലുകാവ്, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി), മികച്ച സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ശബ്ദലേഖകന്‍ എന്‍. ഹരികുമാര്‍, രാഗസൂത്രം (സെന്‍സേര്‍ഡ് പ്രോഗ്രാം), മികച്ച കലാസംവിധായകന്‍ അജിത് കൃഷ്ണ, കാളിഗണ്ഡകി (അമൃത ടി.വി).

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ : കഥാകൃത്ത് എസ്. ഗിരീശന്‍ ചാക്ക, മനുഷ്യന്‍ (കൈരളി ടി.വി) (ടെലിഫിലിം ഷോര്‍ട്ട്), അഭിനേത്രി മഞ്ജു പത്രോസ്, (അളിയന്‍ വേഴ്‌സസ് അളിയന്‍ അമൃത ടി.വി). അഭിനേതാവ് നിയാസ് ബക്കര്‍, (മറിമായം മഴവില്‍ മനോരമ), അഭിനേതാവ് അമ്പൂട്ടി, (മനുഷ്യന്‍ കൈരളി ടി.വി ടെലിഫിലിം ഷോര്‍ട്ട്), സംഗീതം ദീപാങ്കുരന്‍, (രാഗസൂത്രം സെന്‍സേര്‍ഡ് പ്രോഗ്രാം) (ടെലിഫിലിം ഷോര്‍ട്ട്), ടി.വി ഷോ എന്റര്‍ടെയ്ന്‍മെന്റ് നക്ഷത്രപ്പിറവി, നിര്‍മാണം ഷെമിന്‍ സെയ്തു (റിപ്പോര്‍ട്ടര്‍ ടി.വി).

കഥേതര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററി (ജനറല്‍) സോര്‍ഡ് ഓഫ് ലിബര്‍ട്ടി, സംവിധാനം ഷൈനി ജേക്കബ് ബെഞ്ചമിന്‍, നിര്‍മാണം ആര്‍.സി. സുരേഷ്. മികച്ച ഡോക്യുമെന്ററി സഹ്യന്റെ നഷ്ടം, സംവിധാനം/നിര്‍മാണം ബിജു പങ്കജ് (മാതൃഭൂമി ന്യൂസ്), മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) പയണം, സംവിധാനം എം.ജി. അനീഷ്, നിര്‍മാണം ഏഷ്യാനെറ്റ് ന്യൂസ്, മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍) പ്രകാശം പരത്തുന്ന പെണ്‍കുട്ടി, സംവിധാനം തമ്പാന്‍, നിര്‍മാണം ദൂരദര്‍ശന്‍ കേന്ദ്രം, തിരുവനന്തപുരം, മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാം നല്ല പാഠം, സംവിധാനം കാര്‍ത്തിക തമ്പാന്‍, നിര്‍മാണം മനോരമ ന്യൂസ്, മികച്ച ആങ്കര്‍ പാര്‍വതി കുര്യാക്കോസ് (മനോരമ ന്യൂസ്), മികച്ച സംവിധായിക ഷൈനി ജേക്കബ് ബഞ്ചമിന്‍ (സോര്‍ഡ് ഓഫ് ലിബര്‍ട്ടി), മികച്ച ന്യൂസ് ക്യാമറമാന്‍ സന്തോഷ് എസ്. പിള്ള (മഴ ഒച്ച് മനോരമ ന്യൂസ്), മികച്ച വാര്‍ത്താവതാരക നിഷ പുരുഷോത്തമന്‍ (സന്ധ്യാവാര്‍ത്ത മനോരമ ന്യൂസ്), മികച്ച കോമ്പിയറര്‍/ആങ്കര്‍ വിധുബാല (കഥയല്ലിത് ജീവിതം അമൃത ടി.വി), മികച്ച കമന്റേറ്റര്‍ (ഔട്ട് ഓഫ് വിഷന്‍) രാഹുല്‍ കൃഷ്ണ കെ.എസ്. (ഏഷ്യാനെറ്റ് ന്യൂസ്), ഫിജി തോമസ്, (മനോരമ ന്യൂസ്) മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവര്‍ അഭിലാഷ് മോഹന്‍ (റിപ്പോര്‍ട്ടര്‍), ഹര്‍ഷന്‍ ടി.എം. (മീഡിയ വണ്‍), മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ബിജു പങ്കജ് (മാതൃഭൂമി), മികച്ച ടി.വി ഷോ (കറണ്ട് അഫയേഴ്‌സ്) സെല്‍ഫി കശാപ്പും കശപിശയും (മലയാളം കമ്മ്യൂണിക്കേഷന്‍), മികച്ച കുട്ടികളുടെ പരിപാടി പൂമ്പാറ്റകളുടെ പളളിക്കൂടം (ദൂരദര്‍ശന്‍) സംവിധാനം ബൈജു രാജ് ചേകവര്‍, നിര്‍മ്മാണം കെ.ടി. ശിവാനന്ദന്‍.

കെ.ആര്‍. മനോജ്, കെ.എം.അനീസ്,പ്രേംലാല്‍ പ്രബുദ്ധന്‍, സുബിതാ സുകുമാര്‍, ബി.എസ്. രതീഷ് എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. രചനാ വിഭാഗത്തില്‍ മികച്ച ലേഖനം ടെലിവിഷന്‍: കാഴ്ചയും ഉള്‍ക്കാഴ്ചയും എന്നതിന് സലിന്‍ മാങ്കുഴിയും സീരിയലുകളെ എന്തുകൊണ്ട് സെന്‍സര്‍ ചെയ്യണം എന്നതിന് ഡോ. ടി.കെ. സന്തോഷ് കുമാറും അവാര്‍ഡിന് അര്‍ഹരായി. ലേഖനത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിന് ശ്യാംജി അര്‍ഹനായി.

Comments are closed.