DCBOOKS
Malayalam News Literature Website

സ്റ്റാര്‍ട്ടപ്പും ന്യൂജെന്‍ തൊഴിലവസരങ്ങളും

വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറന്നിടുകയാണ് കരിയര്‍ ഗുരുവായ ഡോ ടി പി സേതുമാധവന്‍. സ്റ്റാര്‍ട്ടപ്പും ന്യൂജെന്‍ തൊഴിലവസരങ്ങളും എന്ന പുസ്തകത്തിലൂടെയാണ് ഇന്നിന്റെ തൊഴില്‍മേഖലകളെക്കുറിച്ചുള്ള അവബോധം അദ്ദേഹം പകര്‍ന്നുതരുന്നത്.

എന്താണ് സ്റ്റാര്‍ട്ടപ്പ്, ആ മേഖലയില്‍ വിജയം നേടുവാന്‍ ഏതൊക്കെ വഴികള്‍ തിരഞ്ഞെടുക്കണം, സഹായകരമായ സാമ്പത്തിക സ്രോതസ്സുകള്‍ ഏതൊക്കെ തുടങ്ങിയവയെക്കുറിച്ചും പുതുതലമുറക്കിണങ്ങിയ മറ്റ് തൊഴില്‍മേഖലകളെക്കുറിച്ചും പറഞ്ഞുതരുന്ന കരിയര്‍ പുസ്തകമാണ് സ്റ്റാര്‍ട്ടപ്പും ന്യൂജെന്‍ തൊഴിലവസരങ്ങളും.

സ്റ്റാര്‍ട്ടപ്പുകളുടെ പാരിസ്ഥിതിക ചുറ്റുപാടുകള്‍, സാധ്യതയുള്ള മേഖലകള്‍, വിപണനം, സ്‌കില്‍ വികസനം, നയങ്ങള്‍, ലക്ഷ്യങ്ങള്‍, സാമ്പത്തിക സ്രോതസ്സുകള്‍ തുടങ്ങി നിരവധി സംശങ്ങള്‍ക്ക് ഈ പുസ്തകം ഉത്തരം നല്‍കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും, സംരംഭകര്‍ക്കും, നയരൂപീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പുസ്തകമാണിത്. സ്റ്റാര്‍ട്ടപ് മേഖലയിലുള്ള ഗ്രന്ഥകാരന്റെ വിജ്ഞാനം പുതുതലമുറയുടെ കരിയര്‍ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Comments are closed.