DCBOOKS
Malayalam News Literature Website
Rush Hour 2

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് രണ്ട് മണിക്ക്

sslc exam reults 2020

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി ഫലങ്ങളും പ്രസിദ്ധീകരിക്കും. നാല് ലക്ഷത്തി ഇരുപത്തി നാലായിരത്തി ഇരുനൂറ്റി പതിനാല് വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.

സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പ്രത്യേക മൊബൈല്‍ ആപ്പിലുടെയും ഫലമറിയാം. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.insslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയുമാണ് ഫലമറിയാൻ കഴിയുക.

Comments are closed.