DCBOOKS
Malayalam News Literature Website

കേരളം പരീക്ഷാ ചൂടിലേക്ക്; എസ്.എസ്.എല്‍.സി- ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി,
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.

കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 4,24,214 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി എഴുതുന്നത്. ഇതിനായി മൂന്നിടത്തുമായി 2945 പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. 2009 പരീക്ഷാകേന്ദ്രങ്ങളിലായി 8,91,397 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറി പരീക്ഷക്ക് എത്തും. 389 പരീക്ഷാ കേന്ദ്രങ്ങളിലായി 56,381 വിദ്യാര്‍ഥികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പരീക്ഷയെഴുതുന്നത്.

എസ്.എസ്.എല്‍.സി ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 26നും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 27 നുമാണ് അവസാനിക്കുന്നത്.

Comments are closed.