DCBOOKS
Malayalam News Literature Website

കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021ന് നാളെ തുടക്കമാകും

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന് ജൂലൈ 15ന് തുടക്കമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ജൂലൈ 15 മുതല്‍ 31 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 7 മുതല്‍ 9 മണി വരെ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ റൊമില ഥാപ്പര്‍, ജയറാം രമേശ്, ആര്‍ക്കിടെക്റ്റ് കെ.ടി രവീന്ദ്രന്‍, മാളവിക ബാനര്‍ജി, ആര്‍ക്കിടെക്റ്റ് മനീഷ് ചക്രബര്‍ത്തി, വി.ശ്രീറാം, പി.കെ. രാജശേഖരന്‍, കെ.ജെ. സോഹന്‍, എസ് ഗോപാലകൃഷ്ണന്‍, ക്യാപ്റ്റന്‍ രമേശ് ബാബു, ആര്‍ക്കിടെക്റ്റ് ശരത് സുന്ദര്‍, ബോണി തോമസ്, വി.വി. ഹരിദാസ്, ഡോ. ബീന തരകന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

ഒരു ആര്‍ക്കിടെക്റ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ലാന്‍ഡ്‌സ്‌കെയ്പ്പ് ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് ഒരു കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക്,  ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, ആര്‍ക്കിടെക്ചര്‍ എന്ന സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ സ്‌പെയ്‌സസ് ഫെസ്റ്റിന്റെ ഭാഗമാകാം.

സമയക്രമത്തിന്റെ വിശദ വിവരങ്ങൾ

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.