DCBOOKS
Malayalam News Literature Website

സുസ്ഥിര നിര്‍മ്മിതികളുടെ ആവശ്യകത

പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികളിലൂടെ ശ്രദ്ധേയരായ ആര്‍ക്കിടെക്ട് സത്യപ്രകാശ് വാരണാസി, ആര്‍ക്കിടെക്ട് നീലം മഞ്ജുനാഥ് എന്നിവര്‍ ഇന്ന് സ്‌പെയ്‌സസ് വേദിയില്‍ അതിഥികളായെത്തി. Commonsense Architecture -Advocacy for sustainable spaces എന്ന വിഷയത്തില്‍ ഇന്ന് രാവിലെ നടന്ന സംവാദത്തില്‍ ആര്‍ക്കിടെക്ട് യൂജിന്‍ പണ്ടാലയായിരുന്നു മോഡറേറ്റര്‍.

ആര്‍ക്കിടെക്ചറിലെ സാമാന്യരീതികളെക്കുറിച്ച് സംസാരിച്ച സത്യപ്രകാശ് വാരണാസി പഴയതും പുതിയതുമായ കെട്ടിടനിര്‍മ്മാണ രീതികളെക്കുറിച്ചാണ് സദസ്സിനോട് സംസാരിച്ചത്. എന്തുകൊണ്ട് പഴക്കം ചെന്ന പല നിര്‍മ്മിതികളും നാമാവശേഷമാകാതെ സുരക്ഷിതമായി നിലനില്‍ക്കുന്നു എന്നതിന്റെ സാങ്കേതികത അദ്ദേഹം വിശദീകരിച്ചു.

ഒരു വ്യക്തി തന്റെ മനസ്സിലുള്ള വീട് എന്ന സ്വപ്‌നം ഒരു ആര്‍ക്കിടെക്ടിനോട് പങ്കുവെക്കുമ്പോള്‍ ആ വ്യക്തിയുടെ മനസ്സും അദ്ദേഹത്തിന്റെ സാമ്പത്തികശേഷിയും കൂടി അറിഞ്ഞുവേണം കെട്ടിടനിര്‍മ്മാണം ആരംഭിക്കാനെന്ന് നീലം മഞ്ജുനാഥ് അഭിപ്രായപ്പെട്ടു. വാസ്തുവിദ്യയെന്നത് നമ്മുടെ സാംസ്‌കാരികപൈതൃകത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. വീണ്ടുവിചാരത്തോടു കൂടിയ പരിസ്ഥിതി സൗഹൃദ-സുസ്ഥിര നിര്‍മ്മിതികളാണ് നമുക്കാവശ്യമെന്ന് നീലം മഞ്ജുനാഥ് പറഞ്ഞു.

Comments are closed.