DCBOOKS
Malayalam News Literature Website

ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ബ്രെയ്‌റ്റൻ ബ്രെയ്റ്റൻബാക്ക് അന്തരിച്ചു

ജൊഹാനസ്ബർഗ്: വർണവിവേചനത്തിനെതിരേ നിലകൊണ്ട പ്രശസ്ത ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക്ക് (85) അന്തരിച്ചു. ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസിലായിരുന്നു അന്ത്യം. സാഹിത്യകാരൻ, ആക്ടിവിസ്റ്റ്‌, ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ദേയനായരുന്നു  ബ്രെയ്‌റ്റൻബാക്ക്‌.  ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗക്കാർക്കെതിരേ 1948 മുതൽ 1990 വരെ ഭരണകൂടം നടപ്പാക്കിയ വർണവിവേചനങ്ങളുടെ നിശിതവിമർശകനായിരുന്നു അദ്ദേഹം.

വർണ്ണവിവേചനത്തിനെതിരായ ശബ്ദമുയർത്തിയിരുന്ന  ബ്രെറ്റൻബാക്ക്‌  തന്റെ 21ാം വയസിൽ  ആഫ്രിക്കയിൽ നിന്ന്‌ യൂറോപ്പിലേക്ക്‌ പോയി. അവിടെ പാരീസിൽ സ്ഥിരതാമസമാക്കി.  അവിടെവെച്ച്‌  ബ്രെറ്റൻബാക്ക്‌ ഭാര്യ യോലാൻഡെ എൻഗോ തി ഹോങ് ലിയനെ കണ്ടുമുട്ടി. പിന്നീട് 1975ൽ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും നീണ്ട 7 വർഷത്തോളം ജയിലിൽ അടക്കുകയും ചെയ്‌തു.  ബ്രെയ്‌റ്റൻബാക്കിന്‌ നേരെ വർണ്ണവിവേചന ഭരണത്തെ ചെറുത്ത നെൽസൺ മണ്ടേലയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ  പിന്തുണച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു.  ഈ സമയത്താണ് അദ്ദേഹം ‘ ദി ട്രൂ കൺഫെഷൻസ് ഓഫ് ആൻ ആൽബിനോ ടെററിസ്റ്റ്’ എന്ന പുസ്‌തകം എഴുതിയത്. പിന്നീട്‌ 1982-ൽ മോചിതനായി.  തുടർന്ന്‌ പാരീസിൽ നിന്ന് അദ്ദേഹം വർണവിവേചനത്തിനെതിരെ  തന്റെ പ്രവർത്തനങ്ങൾ തുടർന്നു.
50ലധികം പുസ്തകങ്ങൾ ബ്രെയ്‌റ്റൻബാക്ക്‌ രചിച്ചിട്ടുണ്ട്‌.  1982-ൽ ഡച്ച് സാഹിത്യത്തിനുള്ള വാൻ ഡെർ ഹൂഗ്റ്റ് അവാർഡ്‌, 1986ൽ  റാപ്പോർട്ട് ലിറ്ററേച്ചർ പ്രൈസ്, ഫ്രഞ്ച് സർക്കാരിന്റെ   ഏറ്റവും പ്രധാനപ്പെട്ട കലാ ബഹുമതിയായ ഷെവലിയർ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്സ്‌,  ദി ആനിസ്ഫീൽഡ്-വുൾഫ് ബുക്ക് അവാർഡ്, സാഹിത്യത്തിനുള്ള അലൻ പാറ്റൺ അവാർഡ്,  മഹ്മൂദ് ഡാർവിഷ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌.

 

Comments are closed.