DCBOOKS
Malayalam News Literature Website

സൗമിത്ര ചാറ്റര്‍ജിയുടെ ജീവചരിത്രം ജനുവരിയില്‍ പ്രകാശനം ചെയ്യും

അന്തരിച്ച വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ജീവചരിത്രം ”സൗമിത്ര ചാറ്റര്‍ജി എ ലൈഫ് ഇന്‍ സിനിമ, തിയ്യറ്റര്‍, പോയട്രി ആന്‍ഡ് പെയിന്റിങ് ” ജനുവരി പത്തൊമ്പതിന് പ്രകാശനം ചെയ്യും. സൗമിത്ര ചാറ്റര്‍ജിയുടെ ജന്മദിനമാണ് ജനുവരി 19.

അര്‍ജുന്‍ സെന്‍ ഗുപ്തയും പാര്‍ഥാ മുഖര്‍ജിയും ചേര്‍ന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്.
നിയോഗി ബുക്‌സാണ് പ്രസാധകര്‍. ഇക്കഴിഞ്ഞ നവംബറിലാണ് സൗമിത്ര ചാറ്റര്‍ജി മരിച്ചത്.
സൗമിത്ര ചാറ്റര്‍ജിയ്ക്കുള്ള ആദരാര്‍പ്പണമാണ് പുസ്തകമെന്ന് പ്രസാധകര്‍ പറഞ്ഞു.

 

Comments are closed.