DCBOOKS
Malayalam News Literature Website

‘ദേശീയതയുടെ ഉത്കണ്ഠ: എന്താണ് ഭാരതീയത?’, എല്ലാ ഇന്ത്യാക്കാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ വായിച്ചിരിക്കേണ്ട ഗ്രന്ഥം: മന്‍മോഹന്‍ സിംഗ്

ഡോ. ശശി തരൂരിന്റെ പ്രകൃഷ്ട രചനയായ The Battle of Belonging: On Nationalism, Ptariotism and What It Means To Be Indian എന്ന കൃതിയുടെ മലയാളം പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു (ദേശീയതയുടെ ഉത്കണ്ഠ: എന്താണ് ഭാരതീയത?). അലെഫ് ബുക്ക് കമ്പനി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കൃതിയുടെ മലയാളം പതിപ്പ് ഡി സി ബുക്‌സാണ് പുറത്തിറക്കുന്നത്. ഹിന്ദി പതിപ്പിന്റെ പ്രസാധനവും ത്വരിതഗതിയില്‍ മുന്നേറുന്നു എന്നതും സന്തോഷദായകമായ കാര്യമാണ്. കാരണം, എല്ലാ ഇന്ത്യാക്കാരും തങ്ങളുടെ പ്രാദേശികഭാഷയില്‍ വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് ഇത്.

Pachakuthiraദേശീയതയെയും രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അവസരോചിതവും മൗലികവുമായ ഇത്തരമൊരു സംഭാവന നല്‍കിയതിന് ഗ്രന്ഥകാരനും എന്റെ ദീര്‍ഘകാലസുഹൃത്തും സഹപ്രവര്‍ത്തകനുമായ ശശി തരൂരിന് ആദ്യംതന്നെ അഭിനന്ദനങ്ങള്‍. ലോകം പരക്കെ പ്രസക്തിയേറി വരുന്നതും വര്‍ത്തമാനകാല ഇന്ത്യയില്‍ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെക്കുന്നതുമായ വിഷയങ്ങളാണവ. നമ്മുടെ സമൂഹികാന്തരീക്ഷത്തില്‍ വിഭാഗീയതയ്ക്കും ശിഥിലീകരണത്തിനും കാരണമാകുന്ന ഇത്തരം വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില കൂട്ടര്‍ നമ്മുടെ ഇടയിലുണ്ട്. നമ്മള്‍ സ്‌നേഹിക്കുകയും പരിലാളിക്കുകയുംചെയ്യുന്ന ഇന്ത്യ എന്ന രാജ്യത്തിന്റെ സ്വഭാവവും ഭാവിയും എന്താകണമെന്ന് നിശ്ചയിക്കുന്ന നിര്‍ണ്ണായകമായ വാദപ്രതിവാദങ്ങളിലേക്ക് ഇക്കൂട്ടര്‍ നമ്മളെ എത്തിച്ചിരിക്കുന്നു.

ഈ പുസ്തകത്തെ ഘടനാപരമായി മൂന്നായി തരംതിരിക്കാവുന്നതാണ്. ആദ്യഭാഗം വിവരിക്കുന്നത് ലോകമൊട്ടുക്കുള്ള ദേശീയതയുടെ ഉത്ഭവവും പരിണാമവും സമൂഹങ്ങളിലെ അവയുടെ ആവിഷ്‌ക്കരണവും സമൂഹങ്ങളെ പരുവപ്പെടുത്തിയെടുത്ത വ്യത്യസ്തതരം ദേശീയതകളെയും കുറിച്ചാണ്. വര്‍ത്തമാനലോകത്ത് ലോകമൊട്ടാകെ ദേശീയത
യെയും രാഷ്ട്രസങ്കല്‍പ്പത്തെയുംപ്രതി ഉയരുന്ന വെല്ലുവിളികളെയും, സാംസ്‌കാരികദേശീയതയും വംശമതാധിഷ്ഠിത ദേശീയതയും തമ്മില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിനെയും അവതരിപ്പിക്കാനുള്ള അടിസ്ഥാനവും കാചവുമായി ഒന്നാം ഭാഗം വര്‍ത്തിക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.