DCBOOKS
Malayalam News Literature Website

എം.പി വീരേന്ദ്രകുമാറിന് കവിതയിലൂടെ ആദരമര്‍പ്പിച്ച് സോഹന്‍ റോയ്

അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും, എംപിയും, സാഹിത്യകാരനും മാതൃഭൂമി മാനേജിങ്ങ് ഡയരക്ടറുമായിരുന്ന എംപി വീരേന്ദ്രകുമാറിന് വ്യത്യസ്തമായൊരു ആദരവുമായി സംവിധായകനും കവിയുമായ സോഹന്‍ റോയ്. വീരേന്ദ്രകുമാറിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ‘വീരാസ്തമനം’ എന്ന അണുകവിതയാണ് സോഹന്‍ റോയ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

സംഗീത സംവിധായകന്‍ ബി.ആര്‍. ബിജുറാമാണ്  കവിതയ്ക്ക് ഈണം നല്‍കി ആലപിച്ചിരിക്കുന്നത്.

” വീരനാമധാരിയായ വീരനെ പോലുയര്‍ന്നു
വീരഗാഥ തീര്‍ത്തു രാഷ്ട്രസേവ ചെയ്യുമാ
വീഥിയില്‍ ചലിച്ചു മാതൃഭൂമി കണ്ട നീ
വീറുമൂത്തെഴുതിയ യാത്രരേഖയേകമായി”

വീഡിയോ കാണാം

വീരാസ്തമനം | മാതൃഭൂമിയുടെ വീരപോരാളിയ്ക്ക് ആദരാഞ്ജലികൾ | RIP M P Veerendra Kumar | Sohan Roy

മാതൃഭൂമിയുടെ വീരപോരാളിയ്ക്ക് ആദരാഞ്ജലികൾMathrubhumi

Posted by Sohan Roy on Thursday, May 28, 2020

Comments are closed.