DCBOOKS
Malayalam News Literature Website

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും

സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയെന്ന പേരില്‍ വ്യാപക വ്യാജപ്രചരണം നടക്കുന്നതായി കണ്ടതോടെയാണു സൈബര്‍സെല്‍ നിരീക്ഷണം ശക്തമാക്കിയത്.വ്യാജസന്ദേശം പ്രചരിപ്പിച്ച കേസില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി കേസെടുക്കും. സംശയം തോന്നുന്നവരെ മര്‍ദിക്കുന്നവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് എബ്രഹാം പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി അമ്പതിലേറെ ദൃശ്യങ്ങളാണു കുട്ടികളെ തട്ടിക്കൊണ്ടുപോയവരെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ 99 ശതമാനവും വ്യാജമെന്നാണു പൊലീസ് വിലയിരുത്തല്‍. സംശയത്തിന്റെ പേരില്‍ അതിക്രമത്തിനൊരുങ്ങുന്നവരും കുടുങ്ങും. കറുത്ത സ്റ്റിക്കറിന്റെ പേരിലെ ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കിയതും സമൂഹമാധ്യമങ്ങളിലെ നുണപ്രചരണമെന്നാണു പൊലീസ് ഉറപ്പിക്കുന്നത്.

Comments are closed.