DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എം ടി വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്യും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 8ന് വൈകിട്ട് 5.30 നാണ് കേരളക്കര കാത്തിരിക്കുന്ന സാഹിത്യോത്സവത്തിന് എം ടി തിരിതെളിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ ഒരുക്കിയിരിക്കുന്ന പ്രൗഢഗംഭീരമായ ‘എഴുത്തോല’വേദിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍(കോഴിക്കോട് മേയര്‍), റോമില ഥാപ്പര്‍, ബ്രൈന്‍ മെക്കല്‍ഡസ് (Ambassador of Ireland to India), ക്ലൊഡിയ കള്‍സര്‍( Vice President, Frankfurt Book Fair) യു വി ജോസ് ഐഎസ്, സാം സന്തോഷ്, വിനോദ് നമ്പ്യാര്‍, രവി ഡിസി എന്നിവര്‍ സന്നിഹിതരായിരിക്കും.

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, ചരിത്രകാരി റെമില ഥാപ്പര്‍, തമിഴ്ചലച്ചിത്ര താരം പ്രകാശ് രാജ്, കവിത ലങ്കേഷ്, രാജ്ദീപ് സര്‍ദേശായി, കനയ്യകുമാര്‍, മഞ്ജുവാര്യര്‍ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 450ലേറെ എഴുത്തുകാരെയും കലാകാരന്മാരും ഈ സാഹിത്യമാമാങ്കത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ അമേരിക്കന്‍ എഴുത്തുകാരനും ഭാഷപണ്ഡിതനും നിരൂപകനുമായ നോംചോംസ്‌കിയുമായി വീഡിയോ ഇന്റര്‍വ്യൂവും ഉണ്ടായിരിക്കുന്നതാണ്. ‘വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യവുമില്ല’ എന്നതാണ് കെഎല്‍എഫ് മൂന്നാം പതിപ്പിന്റെ മുഖവാക്യം. അയര്‍ലണ്ടാണ് അതിഥി രാജ്യം. കവി കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. സാഹിത്യോത്സവത്തെടനുബന്ധിച്ച് നടത്തുന്ന ഫിലിം ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ബീനാ പോളാണ്.

കേരള ടൂറിസം വകുപ്പിന്റെയും ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെയും സഹകരണത്തോടെയാണ് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഈ സാംസ്‌കാരികോത്സവം നടത്തുന്നത്. ഫെബ്രുവരി 8 മുതല്‍ 11 വരെയാണ് പരിപാടികള്‍.

 

Comments are closed.