DCBOOKS
Malayalam News Literature Website

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു. വര്‍ക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അഞ്ചിന് സമാധിയിരുത്തും.

ഏറെക്കാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി വര്‍ക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുൻ ശിവഗിരി മഠാധിപതി.

1922 ഡിസംബറിൽ ജനിച്ച പ്രകാശാനന്ദ തന്റെ 22ാം വയസ്സിൽ ശിവഗിരിയിലെത്തിയത്. 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ 10 വര്‍ഷം ട്രസ്റ്റ് അധ്യക്ഷനായും ചുമതല വഹിച്ചു.

സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂർ സ്വദേശിയാണ്. കുമാരൻ എന്നാണ് പൂർവാശ്രമത്തിലെ പേര്. 1922 ഡിസംബറിലാണ് ജനനം. 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു.  പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്.

Comments are closed.