DCBOOKS
Malayalam News Literature Website

ചരിത്രം ഉറങ്ങുന്ന പട്ടുപാത…

ബൈജു എന്‍. നായരുടെ ‘സില്‍ക്ക് റൂട്ട്’ എന്ന പുസ്തകത്തിന് ശ്യാം സോർബ എഴുതിയ വായനാനുഭവം

യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ ബൈജു എന്‍ നായരുടെ യാത്രാവിവരണം.

പുരാതനമായ സില്‍ക്ക് റൂട്ടിലെ അതിപ്രധാനമായ നഗരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഉസ്ബാക്കിസ്ഥാന്റെ കാഴ്ചകളിലൂടെയൊരു കുഞ്ഞു യാത്ര. പൊതുവെ ആളുകളെ വായനയില്‍ മടുപ്പിക്കുന്ന ഒന്നാണ് Textയാത്രാവിവരണങ്ങള്‍. അത് അനാവശ്യ വലിച്ചു നീട്ടലുകളും, വലിച്ചു വാരിയുള്ള ചരിത്ര – ഭൂമിശാസ്ത്രങ്ങളുടെ അവതരണവും ഒക്കെ കൊണ്ട് തന്നെ ആണ്. അതില്‍ നിന്നും ഒക്കെ വ്യത്യസ്തമായി ഒട്ടും മടുപ്പിക്കാതെ മനോഹരമായ ഒരു യാത്രയിലേക്ക് വായനക്കാരനെയും കൈ പിടിച്ചു നടത്തുന്നുണ്ട് ‘സില്‍ക്ക് റൂട്ട്’.

ഒരു വിനോദ സഞ്ചാര യാത്രാവിവരണം എന്നതില്‍ ഉപരിയായി മനോഹരമായി ഒരു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്ര പരവുമായ വിവരങ്ങള്‍ ഈ പുസ്തകം നമുക്ക് നല്‍കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് നമ്മളും ഇതാ ബൈജു എന്‍ നായര്‍ക്കൊപ്പം യാത്ര തുടങ്ങുകയാണ്. ആ യാത്ര നമ്മെ കാണിക്കുന്നത് അതിമനോഹരമായ ഉസ്ബാക്കിസ്താന്‍ നഗരമാണ്. താഷ്‌കേന്റ്‌ലേ  തലയുയര്‍ത്തി നില്‍ക്കുന്ന മനോഹര ഗോപുരങ്ങളും, യുദ്ധങ്ങളുടെ സ്മാരകങ്ങളും മനോഹര ഉദ്യാനങ്ങളും ഉള്‍പ്പെടെ നമ്മള്‍ കാണുന്ന കാഴ്ചകള്‍ വളരെ വിദൂരമാണ്.

താഷ്‌കേന്റ് എന്ന നഗരം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ഇടം കൊണ്ട നഗരമാണ്. ലാല്‍ ബഹ്ധൂര്‍ ശാസ്ത്രി തന്റെ അന്ത്യശ്വാസം വലിച്ച നഗരം.. ഒരു ജനതയുടെ ഇന്ത്യന്‍ പ്രണയവും, അവരുടെ സ്വര്‍ണ്ണ പല്ലുകളും, അവര്‍ കടന്നു വന്ന രാഷ്ട്രീയ സാഹചര്യങ്ങളും, ഷിംഗണ്‍ മലനിരകളുടെ ഭംഗിയും, ഫ്രീഡം സ്‌ക്വയറും, ചാര്‍വാക് താടാകവും ഒക്കെ നമ്മുടെ മുന്നില്‍ മനോഹരമായി അക്ഷരങ്ങളിലൂടെ വിരിഞ്ഞു നില്‍പ്പുണ്ട്.

ഉസ്മാന്‍ നിര്‍ദ്ദേശം നല്‍കി തുടര്‍ന്ന യാത്ര പുസ്തകത്തിലെ യാത്രികര്‍ക്ക് ഒപ്പം അവര്‍ പോലും അറിയാതെ നമ്മെയും കൂട്ടികൊണ്ട് പോകുന്നുണ്ട്. യാത്ര ചൈനീസ് പ്രവശ്യയിലേക്കും കടന്ന് പോകുമ്പോള്‍ അവിടേം നമ്മെ കാത്തിരിക്കുന്നത് അതിഗംഭീര ചരിത്രവും സൗന്ദര്യവുമാണ്.

യാത്രാവിവരണം വായനക്കാരനെയും യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കൈപിടിച്ചു കൊണ്ടു പോകുന്നതും ആകുന്നത് ഇങ്ങനെ ആണ്. വായനക്കു ഒടുവില്‍ ഈ വഴിയില്‍ കൂടെ ഷെവര്‍ലെ കാറില്‍ (അവിടെ അത് മാത്രേ ഉള്ളു ട്ടോ ) ഒരു യാത്ര ഞാനും നടത്തും എന്നുള്ള തീരുമാനത്തില്‍ പുസ്തകത്തിലെ അവസാന താളിലെ ചിത്രങ്ങളും കണ്ട് മടക്കി വെക്കാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.