DCBOOKS
Malayalam News Literature Website

സഞ്ചാരികള്‍ക്കും സാധാരണക്കാര്‍ക്കും മുന്നില്‍ അനുഭവത്തിന്റെ പുതിയ വന്‍കരകള്‍ തുറന്നിടുന്ന രണ്ട് ബൈജു എന്‍ നായര്‍ പുസ്തകങ്ങള്‍!

സഞ്ചാരികള്‍ക്കും സാധാരണക്കാര്‍ക്കും മുന്നില്‍ അനുഭവത്തിന്റെ പുതിയ വന്‍കരകള്‍ തുറന്നിടുന്ന മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബൈജു എന്‍ നായരുടെ രണ്ട്  പുസ്തകങ്ങള്‍, ‘ആന്‍ഡമാനും ആഫ്രിക്കയും’,സില്‍ക്ക് റൂട്ടും ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ കേവലം 312 രൂപയ്ക്ക്.

Textആന്‍ഡമാനും ആഫ്രിക്കയും പൂര്‍വികര്‍ പോവുകയും എഴുതുകയും ചെയ്ത ദേശങ്ങളിലേക്ക് വീണ്ടും ഒരു സഞ്ചാരി എത്തു ന്നുണ്ടെങ്കില്‍ അതിനു പിന്നിലെ പ്രേരണ, ചരിത്രം മാറുന്നില്ലെങ്കിലും മനുഷ്യജീവിതം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ്. ഇങ്ങനെ ഒരു ദേശത്തിന്റെ വികസ്വരമായ മനു ഷ്യാനുഭവങ്ങളിലേക്കുള്ള ഒരു യാത്രികന്റെ അന്വേഷണമാണ് ബൈജു.എന്‍ നായരെ ആഫ്രിക്കയില്‍ എത്തിക്കുന്നത്. ചാത്തം സോമില്ലിനു നേരെ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന് നടത്തിയ ബോംബാക്രമണം, ബ്രിട്ടീഷുകാരെ കാല്‍ കുത്താന് അനുവദിക്കാതെ പോര്‍ട്ട് ബ്ലയറിലും റോസ് ഐലന്റിലും ആന്‍ഡമാനിലെ ആദിമഗോത്രസമൂഹം നടത്തിയ പോരാട്ടങ്ങള്‍, ടാന്‍സാനിയയിലെ ആമകളെപ്പോലെ രാധാനഗര്‍ ബീച്ചില്‍ വംശനാശത്തിനിരയാകുന്ന സോള്‍ട്ട്‌വാട്ടര്‍ ചീങ്കണ്ണികള്‍, മാപ്പിള ലഹളക്കാലത്ത് ആന്ഡമാനിലേക്ക് കടല്‍ കടന്നെത്തിയ മലപ്പുറത്തെ മുസ്ലിങ്ങള്‍ ഉണ്ടാക്കിയ സെന്റില്‍മെന്റ്.. എന്നിങ്ങനെ ആന്‍ഡമാനിന്റെയും ടാന്‌സാനിയയുടെയും സമസ്ത മേഖലകളെയും ആഴത്തില്‍ സ്പര്ശിച്ചു കൊണ്ട് എഴുതിയ ഈ യാത്രാ പുസ്തകം സഞ്ചാരികള്‍ക്കും സാധാരണക്കാര്‍ക്കും മുന്നില്‍ അനുഭവത്തിന്റെ പുതിയ വന്‍കരകള്‍ തുറന്നിടുകതന്നെ ചെയ്യും.

സില്‍ക്ക് റൂട്ട് സഹസ്രാബ്ദാങ്ങളുടെ ചരിത്രമുറങ്ങുന്ന പുരാതന നഗരങ്ങളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച താഷ്‌ക്കെന്റും അമീര്‍ ടിമൂറിന്റെ ജന്മദേശമായ സഹ്‌രിസബ്‌സും ഇതിലൂടെ അടുത്തറിയുന്നു. ചരിത്രത്താളുകളിലൂടെ മാത്രം കേട്ടറിഞ്ഞ കാര്യങ്ങള്‍ നമ്മുടെ അനുഭവങ്ങളും കാഴ്ചകളും ബോധ്യങ്ങളും ആയി മാറ്റുന്നതിന് എഴുത്തുകാരന് സാധിച്ചിരിക്കുന്നു.

പുസ്തകക്കൂട്ടത്തിനായി സന്ദര്‍ശിക്കൂ

 

Comments are closed.