DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു: ജീത് തയ്യില്‍

2018-ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്‌സ് എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ നടന്നു. നോവലിന്റെ രചയിതാവ് ജീത് തയ്യിലുമായി ശ്യാം സുധാകരനാണ് അഭിമുഖ സംഭാഷണം നടത്തിയത്.

ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ എന്നതിലുപരി ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നപേരിലറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജീത് തയ്യില്‍ പറഞ്ഞു. കലാപരമായ വിഷയത്തില്‍ ആസക്തമായില്ലെങ്കില്‍ ജീവശ്വാസം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്‌സിനെ പരിചയപ്പെടുത്തിയാണ് പരിപാടി ആരംഭിച്ചത്.ന്യൂട്ടണ്‍ ഫ്രാന്‍സിസ് സേവ്യര്‍ എന്ന നിഗൂഢമായ സ്വഭാവസവിശേഷതകളുള്ള മനുഷ്യന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്. അയാള്‍ കവിയാണ്, സ്ത്രീകളില്‍ താത്പര്യമുള്ളവനാണ്, തത്വചിന്തകനാണ്, ചിത്രകലാവിദഗ്ദ്ധനാണ്… ന്യൂയോര്‍ക്കിലെ ജീവിതത്തിനു ശേഷം അയാള്‍ ജന്മനാട്ടിലേക്ക് തന്റെ 66-ാമത്തെ വയസ്സില്‍ തിരികെമടങ്ങിയെത്തുന്നു അതിനു ശേഷമുള്ള സംഭവവികാസങ്ങളാണ് നോവലില്‍ കുറിയ്ക്കുന്നത്.

Comments are closed.