DCBOOKS
Malayalam News Literature Website

ഷോര്‍ട്ട് ഫിലിം മത്സരം ‘എന്റെ പള്ളിക്കൂടക്കാലം’; വീഡിയോ കാണൂ, വോട്ട് ചെയ്യൂ, സമ്മാനങ്ങൾ നേടൂ…

ഡി.സി ബുക്‌സ് എന്റെ പള്ളിക്കൂടക്കാലം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ലോങ്‌ലിസ്റ്റ് ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍ പ്രേക്ഷകരുടെ വിലയിരുത്തലിനായി സമര്‍പ്പിക്കുന്നു. സ്‌കൂള്‍കല ഗൃഹാതുരതയെ ആവിഷ്‌ക്കരിക്കാനായിരുന്നു മത്സരത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഓഗസ്റ്റ് 16 വരെ ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാം.

സോഡ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ‘ഞാന്‍ രാകേഷ് കെ…’ എന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് അഭിജിത്ത് ബാബുരാജും പ്രണവ് ജയപ്രകാശുമാണ്. സി.കെ ശ്രീശന്റെ കഥക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് അഭിജിത്ത് ബാബുരാജാണ്. പ്രണവ് ജയപ്രകാശാണ് ക്യാമറ.

പ്രേക്ഷകര്‍ വോട്ട് ചെയ്യാന്‍ സന്ദര്‍ശിക്കുക

അന്തിമ മൂല്യനിര്‍ണ്ണയം നടത്തുന്നത് പ്രേക്ഷകരുടെ വിലയിരുത്തലിനെക്കൂടി ആസ്പദമാക്കിയായിരിക്കും. മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുത്ത നൂറുപേര്‍ക്ക് 500 രൂപയുടെ സമ്മാനകൂപ്പണ്‍ നല്‍കുന്നു. ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന പ്രി പബ്ലിക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിച്ചത്. ഇന്നുതന്നെ മൂല്യനിര്‍ണ്ണയം നടത്തുമല്ലൊ.

ഷോര്‍ട്ട് ഫിലിം മത്സരത്തെ കുറിച്ച് അറിയാന്‍ സന്ദര്‍ശിക്കുക

 

 

Comments are closed.