DCBOOKS
Malayalam News Literature Website

അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി ഷോര്‍ട്ട് ഫിലിം മത്സരം ‘എന്റെ പള്ളിക്കൂടക്കാലം…’

ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം, ‘എന്റെ പള്ളിക്കൂടക്കാല’ത്തിലേക്ക് ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു.

നിബന്ധനകള്‍

1. സമയപരിധി – പരമാവധി മൂന്നു മിനിറ്റ് വരെ.

2. വിഷയം – പോയ്മറഞ്ഞ പള്ളിക്കൂടക്കാലം, അധ്യാപകസ്മരണകള്‍, സൗഹൃദം തുടങ്ങി സ്‌കൂള്‍ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാം.

3. ജഡ്ജിങ് കമ്മറ്റി തെരഞ്ഞെടുക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ ഡി.സി ബുക്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്യും. ഇതില്‍ ഏറ്റവുമധികം പ്രേക്ഷകപ്രതികരണം ലഭിക്കുന്നവയില്‍നിന്നും ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കുന്ന മൂന്നു ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 10,000 രൂപ വീതം സമ്മാനം.

4. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവയില്‍നിന്നും ജഡ്ജിങ് പാനല്‍ തെരഞ്ഞെടുക്കുന്ന മറ്റ് അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 5,000 രൂപ വീതം സമ്മാനം

5. ഡി.വി.ഡി / സി.ഡി-യില്‍ ഫുള്‍ എച്ച്. ഡി. (1920×1080) ഫോര്‍മാറ്റില്‍ വേണം അയയ്ക്കുവാന്‍. അല്ലാത്തപക്ഷം, ഡ്രോപ് ബോക്‌സ് പോലെയുള്ള മറ്റു ഷെയറിങ് ആപ്‌ളിക്കേഷനുകള്‍ വഴിയും അയക്കാവുന്നതാണ് (editorial@dcbook.com).

6. അയയ്ക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ സമൂഹമാധ്യങ്ങളിലോ മറ്റ് വെബ് പ്ലാറ്റ്‌ഫോമുകളിലോ പ്രസിദ്ധീകരിക്കുവാന്‍ പാടില്ല.

7. ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 16-ാം തീയതിവരെ ഫയലുകള്‍ അയയ്ക്കാം.

8. ജൂലൈ 31 – നുള്ളില്‍ ഷോര്‍ട്ട് ഫിലിമുകള്‍ അയക്കുന്നവര്‍ക്ക്, അനൂപ് മേനോന്‍, ഉണ്ണി ആര്‍, ഭാഗ്യലക്ഷ്മി എന്നിവരുടെ കയ്യൊപ്പോടുകൂടിയ അതിശയിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്കുന്നതാണ്.

9. വിജയികളെ സെപ്റ്റംബര്‍ 5- അധ്യാപകദിനത്തില്‍ പ്രഖ്യാപിക്കും.

10. ഡി.സി ബുക്‌സിന്റെ ജഡ്ജിങ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

11. അയയ്ക്കുന്ന കവറിനു പുറത്ത് ‘എന്റെ പള്ളിക്കൂടക്കാലം’ എന്നെഴുതിയിരിക്കണം. ഒപ്പം ബന്ധപ്പെടേണ്ട വിലാസവും ഫോണ്‍ നമ്പറും

ഡിവിഡികള്‍ അയയ്‌ക്കേണ്ട വിലാസം

പബ്ലിക്കേഷന്‍ മാനേജര്‍
ഡി.സി ബുക്‌സ്
പബ്ലിക്കേഷന്‍ വിഭാഗം
ഡി.സി കിഴക്കെമുറിയിടം
ഗുഡ്‌സ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്
കോട്ടയം – 686001
ഫോണ്‍ : 0481-2563114

Comments are closed.