DCBOOKS
Malayalam News Literature Website

ശിവന്‍, പ്രാപഞ്ചികമായ ബോധം

SHIVAN MUTHAL SANKARAN VARE By : DEVDUTT PATTANAIK

ദേവ്ദത് പട്‌നായ്കിന്റെ ‘ശിവന്‍ മുതല്‍ ശങ്കരന്‍ വരെ’ എന്ന പുസ്തകത്തിന് ദേവ്ദത് പട്‌നായ്ക് എഴുതിയ ആമുഖത്തില്‍ നിന്നും

ഹിന്ദുമതം നിശ്ചലമായ ഒരു മതമല്ല. അത് ചരിത്രത്തിനൊപ്പം വികസിച്ചു വന്നതാണ്. മുന്‍കാലങ്ങളില്‍ അത് വേദമതം എന്നാണ് അറിയപ്പെട്ടിരുന്നത്. വൈദികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ ഒരു മതം, പൊതുവായി ആര്യന്മാര്‍ എന്നാണ് അവരെ വിളിച്ചിരുന്നത്. അവരുടെ പ്രാഥമികമായ, മതപരമായ പ്രവര്‍ത്തനം, യജ്ഞം എന്ന ചടങ്ങുവഴി ബ്രഹ്മം എന്നുവിളിക്കുന്ന പുരാതനമായ അമൂര്‍ത്തശക്തിയെ ഉണര്‍ത്തി ഭൗതികമായ ആഗ്രഹസാഫല്യം നേടുന്നതായിരുന്നു. ഫലസമൃദ്ധിയും ശക്തിയും തേടിക്കൊണ്ട് ഹോമകുണ്ഡത്തില്‍ നേര്‍ച്ചദ്രവ്യങ്ങള്‍ നല്‍കി മന്ത്രങ്ങള്‍ ഉരുവിടുന്നു. അത്തരം ചടങ്ങുകള്‍ക്ക് സ്ഥിരമായ ആരാധനാ സ്ഥലം ഇല്ലാത്തതുകൊണ്ട് അവര്‍ നാടോടികളായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.

ഇന്ന് ഹിന്ദുമതം മണ്ണിലേക്ക് വളരെയധികം വേരുകളാഴ്ത്തിയിട്ടുണ്ട്. അത് ക്ഷേത്രങ്ങള്‍ക്കു ചുറ്റും, മിക്കവാറും കൂറ്റന്‍ കെട്ടിടങ്ങളുമായി ചുറ്റിത്തിരിയുന്നു. ഈ മാറ്റമുണ്ടായത് ആര്യന്മാര്‍ 4,000 വര്‍ഷങ്ങള്‍ക്കുമുമ്പ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, നഗരവാസികള്‍, കാനനവാസികള്‍ എന്നിവരുമായി കൂടിക്കലര്‍ന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു. ഈ ഒന്നിച്ചുചേരലിന്റെ വശീകരിക്കുന്ന മിന്നൊളികള്‍ കഴിഞ്ഞ സഹസ്രാബ്ധത്തില്‍ എഴുതപ്പെട്ട ഇതിഹാസങ്ങള്‍, പുരാവൃത്തങ്ങള്‍ എന്നിവയില്‍നിന്നും ഉണ്ടായതാണ്.

ഹിന്ദുമതത്തിന്റെ ഏറ്റവും പകിട്ടേറിയ മാറ്റമെന്നത് ആജ്ഞേയവാദപരമായ ആചാരപ്രാമാണ്യത്തില്‍നിന്നും Textകൂസലില്ലാത്ത വിശ്വാസത്തിലേക്കുള്ളതായിരുന്നു: ദൈവങ്ങളിലും ആത്മാക്കളിലുമുള്ള വിശ്വാസത്തില്‍നിന്നും സര്‍വ്വശക്തനായ ദൈവത്തിലേക്കുള്ള മാറ്റം.

പക്ഷേ, ഇന്ത്യയിലെ എല്ലാ കാര്യങ്ങളിലെയുംപോലെ, ഈ വിശ്വാസവും അത്ര ലളിതമായിരുന്നില്ല. ഹിന്ദുക്കള്‍ സര്‍വ്വശക്തനായ ദൈവത്തെ സങ്കല്പിച്ചത് പല വഴികളിലായിരുന്നു. ചിലര്‍ക്ക്, ദൈവം ലോകത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന വിഷ്ണുവാണ്. മറ്റുള്ളവര്‍ക്ക്, ലോകത്തെ നിരസിക്കുന്ന ശിവനും. പിന്നെയുള്ളത് ദൈവം സ്ത്രീയാണെന്ന് കരുതുന്നവരാണ്, അതായത് ദേവി. ദൈവം എന്നത് ദേവിയുമായും ദൈവങ്ങളുമായും ആത്മാക്കളുമായും എല്ലാം കൂട്ടുചേര്‍ന്ന് നില നില്‍ക്കുന്നു. ഒന്നുംതന്നെ നിരസിക്കപ്പെട്ടില്ല. അതായിരുന്നു ഹിന്ദുരീതി. ഇന്ത്യന്‍ രീതി.

ശിവനെക്കുറിച്ചുള്ള ആദ്യത്തെ തെളിവു വരുന്നത് പൂര്‍വ്വവേദ കാലഘട്ടത്തില്‍നിന്നുമാണ്, സിന്ധു നദീതടസംസ്‌കാരത്തിലെ ഒരു മുദ്രയില്‍ നിന്നും. നഗ്നനായ ഒരു മനുഷ്യന്‍, ഉദ്ധരിച്ച ലിംഗവും കൊമ്പുള്ള കിരീടവുമായി ഭദ്രാസനം അല്ലെങ്കില്‍ യോഗികളുടെ രാജാസനത്തില്‍ മൃഗങ്ങളാല്‍ ചുറ്റപ്പെട്ട് ഇരിക്കുന്നതാണ് അതില്‍ ഉണ്ടായിരുന്നത്. ആ പ്രമാണം വ്യാഖ്യാനിക്കപ്പെടാത്തതിനാല്‍ ആ ചിത്രത്തില്‍ എന്താണ്  പ്രതിഫലിക്കുന്നതെന്നതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്താനേ കഴിയുകയുള്ളൂ. പക്ഷേ, മിക്കവാറും എല്ലാ പണ്ഡിതന്മാരും വിശ്വസിക്കുന്നത് അത് ശിവന്റെ ആദ്യകാലരൂപമാണെന്നാണ്. കാരണം അതില്‍ ശിവന്റെ മൂന്ന് ലക്ഷണങ്ങളെങ്കിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്: മൃഗങ്ങളുടെ ഭഗവാനായ പശുപതി, യോഗത്തിന്റെ ഭഗവാനായ യോഗേശ്വരന്‍, ലിംഗത്തിന്റെ ഭഗവാനായ ലിംഗേശ്വരന്‍ എന്നിങ്ങനെ.

പ്രാചീന വേദഗ്രന്ഥങ്ങളില്‍, 1500 ബി സി യിലുള്ളവയില്‍, ശിവന്‍ അറിയപ്പെടുന്നത് രുദ്രന്‍ എന്ന പേരിലാണ്. പേടിപ്പെടുത്തുന്ന ദൈവമാണ് അദ്ദേഹം. ഓരിയിടുകയും രോഗങ്ങള്‍ പരത്തുന്ന അമ്പുകള്‍ തൊടുക്കുകയും ചെയ്യും. ഭയപ്പെടുത്താതിരിക്കാനായി അദ്ദേഹത്തെ പ്രീതിപ്പെടുത്തുകയും അപേക്ഷിക്കുകയും ചെയ്യുന്നു. യജുര്‍വേദത്തിലെ ശതരുദ്രിയ മന്ത്രത്തില്‍ അദ്ദേഹത്തെ വളരെ ശക്തനായും അപകടകാരിയായും കണക്കാക്കുന്നു. ബ്രാഹ്മണങ്ങളില്‍ പറയുന്നത്: ‘അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കരുത്’ എന്നാണ്. അദ്ദേഹം ഒരു അന്യനായ ദൈവമായി ശേഷിക്കുന്നു–യജ്ഞത്തില്‍ ബാക്കിയാകുന്നത് കൊടുക്കാനുള്ള ദൈവം. ഇതും ശിവന്റെ പൂര്‍വ്വവേദകാലത്തിലെ ചിത്രീകരണങ്ങളും ശിവന്‍ വേദകാലത്തെ ദൈവം അല്ലെന്ന ഊഹാപോഹങ്ങളിലേക്ക് നയിച്ചു. ഒരുപക്ഷേ, അദ്ദേഹം ഒരു ആദിവാസി ദൈവമോ അല്ലെങ്കില്‍ ആര്യന്മാരാല്‍ തുരത്തപ്പെട്ട കൃഷിക്കാര്‍ എന്നറിയപ്പെടുന്ന ദ്രാവിഡരുടെ ദൈവമോ ആയിരിക്കാം. വേദകാലത്തെ ദേവതാഗണത്തിലേക്ക് മടിയോടെയുള്ള, എന്നാല്‍ ആക്രമോത്സുകമായ ശിവന്റെ വരവ് ദക്ഷന്റെ യജ്ഞം അശുദ്ധമാക്കിയ കഥയ്ക്ക് ജന്മം നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്നു. അതംഗീകരിക്കപ്പെട്ട വേദകാല ചടങ്ങുകളും യോഗ, തപസ്സ്, രസവാദം തുടങ്ങിയവ അംഗീകരിക്കാത്ത ദ്രാവിഡ ചടങ്ങുകളും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധം കാണിക്കുന്നു.

ബി സി അഞ്ചാം നൂറ്റാണ്ടില്‍, ബുദ്ധിസവും ജൈനിസവും വേദകാല ആചാരങ്ങള്‍ക്ക് കടുത്ത ഭീഷണി മുഴക്കി. കച്ചവടക്കാരായ സമൂഹത്തിലെ അംഗങ്ങള്‍ ആശ്രമസംബന്ധിയായ പ്രത്യയശാസ്ത്രങ്ങളെ പിന്തുണച്ചു. സര്‍വ്വശക്തനായ ദൈവത്തെക്കുറിച്ചുള്ള ആശയം പതുക്കെ പൊതുവിചാരങ്ങളില്‍ രൂപംകൊള്ളുന്നത് ബുദ്ധിസ്റ്റുകളെയും ജൈനന്മാരെയും പോലും ഭീഷണിപ്പെടുത്തിയിരുന്നു. സാധാരണക്കാര്‍ക്ക് എപ്പോഴും ആരാധിക്കാന്‍ കൊള്ളാവുന്ന മരങ്ങളും പുഴകളും മലകളും വീരന്മാരും സന്ന്യാസിമാരും രസവാദികളും തപസ്വികളും എല്ലാമുള്ള ഇന്ദ്രിയഗോചരമായ കഥകളിലും ആചാരങ്ങളിലും അഭയം കണ്ടെ ത്തുന്നതായിരുന്നു സൗകര്യം. പലതരം കാവല്‍ ദേവന്മാര്‍, സമ്പുഷ്ടമായ ആത്മാക്കള്‍ എന്നിവയില്‍നിന്നും സര്‍വ്വശക്തനായ ഒരേയൊരു ദൈവം എന്നതിലേക്കുള്ള മാറ്റം ചെറിയ ചുവടുവയ്പായിരുന്നു.

നിരീശ്വരവാദികളോ അജ്ഞേയവാദികളോ ആയ ബുദ്ധമതവും ജൈനമതവും പോലും ഈശ്വരവാദപരമായ ചിന്തകളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. വേദകാല പുരോഹിതര്‍ നിലനില്‍പ്പിനായുള്ള ഗതികേടിനായി കുറച്ച് കൂടുതല്‍ ചെയ്തു: അവര്‍ ബോധപൂര്‍വ്വം ആ പ്രവണതയെ വേദങ്ങളിലേക്ക് കൂട്ടിച്ചേര്‍ത്തു. അവരുടെ സിദ്ധാന്തീകരണത്തില്‍ ദൈവം എന്നത് ബ്രഹ്മത്തിന്റെ–വേദമന്ത്രങ്ങള്‍ ഉരുവിട്ടും ആചാരങ്ങള്‍ നടത്തിയും ഉണര്‍ത്തുന്ന മായികശക്തി മൂര്‍ത്തീകരണം അല്ലാതെ മറ്റൊന്നുമല്ലെന്ന ആശയം ഊട്ടിയുറപ്പിക്കുകയും പറഞ്ഞു
പരത്തുകയും ചെയ്തു. പൂജയെന്ന ആഹാരവും വെള്ളവും പൂക്കളും വിളക്കും ധൂപവും അര്‍പ്പിക്കുന്ന ഈ ദൈവത്തിനായുള്ള ചടങ്ങ് യജ്ഞത്തില്‍നിന്നും വ്യത്യസ്തമായിരുന്നില്ല. വേദാന്ത അദ്ധ്യാത്മവിദ്യകളുടെ അന്തരാര്‍ത്ഥമായി പറയുന്നത് പരമാത്മാവ് വെറുമൊരു അമൂര്‍ത്തമായ ആശയമല്ലെന്നാണ്. അത് ദൈവാധിഷ്ഠിതമായയിരുന്നു. ശ്വേതവസ്ത്ര ഉപനിഷത്തില്‍, ശിവന്‍ സംശയമേതുമില്ലാതെ ബ്രഹ്മമാണ്, പ്രാപഞ്ചികമായ ബോധംതന്നെ.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.