DCBOOKS
Malayalam News Literature Website

വി. ഷിനിലാലിൻ്റെ ‘124’ ഇന്ത്യ മുഴുവൻ വായിക്കേണ്ട കൃതി: എസ്.ഹരീഷ്.

ലളിതമായ ഭാഷയിൽ ഫിക്ഷനും നോൺ ഫിക്ഷനും തിരിച്ചറിയാനാവാത്ത വിധം സമന്വയിപ്പിച്ച സൃഷ്ടി

വി. ഷിനിലാലിൻ്റെ നോവൽ ‘124’ ഇന്ത്യ മുഴുവൻ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും വേണ്ട കൃതിയാണെന്ന് എസ്.ഹരീഷ്. അടിയന്തിരാവസ്ഥക്കാലത്ത് നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് എഴുത്തുകാരോട് ചോദിക്കാറുണ്ട്. ഇതേ ചോദ്യം നാളെയും ചോദിക്കപ്പെടും. Textഅന്നത്തേക്കുള്ള ഷിനിലാലിൻ്റെ മറുപടിയാണ് ‘124’ യെന്നും അദ്ദേഹം പറഞ്ഞു.  നെടുമങ്ങാട് ടൗൺ ഹാളിൽ സ്മൃതി സാംസ്കാരിക വേദി സംഘടിപ്പിച്ച  ചടങ്ങിൽ ‘124’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്.ഹരീഷ്. വിവർത്തക കബനി. സി. പുസ്തകം ഏറ്റുവാങ്ങി. ലളിതമായ ഭാഷയിൽ ഫിക്ഷനും നോൺ ഫിക്ഷനും തിരിച്ചറിയാനാവാത്ത വിധം സമന്വയിപ്പിച്ച സൃഷ്ടിയാണ് 124 എന്ന് കബനി അഭിപ്രായപ്പെട്ടു.

ഡോ: ബി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ചായം ധർമ്മരാജൻ, സലിൻ മങ്കുഴി, ഇരിഞ്ചയം രവി, ഡോ.മനോജ് വെള്ളനാട്, അനിൽ വേങ്കോട്, പ്രദീപ് പനങ്ങാട്, എന്നിവർ സംസാരിച്ചു. സ്മൃതി സെക്രട്ടറി സാനു മോഹൻ സ്വാഗതവും പ്രസിഡൻ്റ് സതീശൻ നന്ദിയും പറഞ്ഞു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.