DCBOOKS
Malayalam News Literature Website

ഓര്‍മ്മകളില്‍ മള്‍ബെറി ഗന്ധം; ഷെല്‍വി അനുസ്മരണം നാളെ

മലയാളത്തിന്റെ പുസ്തക നിര്‍മ്മിതിയില്‍ സൗന്ദര്യത്തിന്റെ ചിത്രശലഭങ്ങള്‍ പാറിച്ച ഷെല്‍വി ഭൂമി വിട്ടുപോയിട്ട് 20 വര്‍ഷങ്ങള്‍. ‘ഷെല്‍വി ഓര്‍മ്മ’ എന്ന പേരില്‍ സാക്ഷി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും സൗഹൃദ സംഭാഷണങ്ങളും തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ 2024 ജനുവരി 9 ന് ചൊവ്വ വൈകുന്നേരം 5 മണിക്ക് നടക്കും.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ സംഭാഷണത്തിന് തുടക്കം കുറിക്കും. അശോകന്‍ ചെരുവില്‍, എം.പി.സുരേന്ദ്രന്‍, ഐഷണ്‍മുഖദാസ്, സി.പി.സുരന്ദ്രന്‍, കെ.ഗോപിനാഥന്‍, വിനോദ് ചന്ദ്രന്‍, കെ.അരവിന്ദാക്ഷന്‍, വടക്കേടത്ത് പത്മനാഭന്‍, സി.രാവുണ്ണി, കെ.പി.രമേഷ്, എന്‍ രാജന്‍, വര്‍ഗ്ഗീസാന്റണി, പ്രിയനന്ദന്‍, ബാലചന്ദ്രന്‍ MLA, റോസി തമ്പി, പി എന്‍ ഗോപീകൃഷ്ണന്‍, എം.ജി ബാബു, ജെ.ആര്‍ പ്രസാദ്, കെ.ജെ ജോണി, കെ.ആര്‍ ടോണി, ഉദയശങ്കര്‍, ജയശങ്കര്‍, ഐ. ഗോപിനാഥ്, എം.കെ. കൃഷ്ണകുമാര്‍, പ്രവീണ്‍ വൈശാഖന്‍, വിനയ്‌ലാല്‍ തുടങ്ങിയവര്‍ ഷെല്‍വിയെ ഓര്‍മ്മിക്കും.

 

Comments are closed.