DCBOOKS
Malayalam News Literature Website

ശശി തരൂർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപി  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. അന്താരാഷ്ട്രതലത്തില്‍ വിവിധ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി, നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, മുന്‍ കേന്ദ്രമന്ത്രി അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ശശി തരൂരിന്. 1956-ല്‍ ലണ്ടനില്‍ ജനിച്ച ശശി തരൂര്‍  ഐക്യരാഷ്ട്രസംഘടനയില്‍ 29 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം അണ്ടര്‍ സെക്രട്ടറി ജനറലായാണ് വിരമിച്ചത്.സാഹിത്യ-സാഹിത്യേതര വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ശശി തരൂര്‍  കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ് ഉള്‍പ്പെടെ നിരവധി സാഹിത്യപുരസ്‌കാരങ്ങളും പ്രവാസി സമ്മാനും ലഭിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.