DCBOOKS
Malayalam News Literature Website

‘സെക്‌സ് 21’; പ്രീബുക്കിങ് ആരംഭിച്ചു

മുരളി തുമ്മാരുകുടി, നീരജ ജാനകി എന്നിവര്‍ ചേര്‍ന്നെഴുതിയ ‘സെക്‌സ് 21’ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന
പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.

ലൈംഗികത ആനന്ദിക്കാനും ആസ്വദിക്കാനുമുള്ളതാണെന്നുളള ചിന്ത പകരുന്നതോടൊപ്പം ലൈംഗികതയെ തുറന്ന മനസോടെ പരമ്പരാഗത രീതികള്‍ക്കപ്പുറം എപ്രകാരം സമീപിക്കാമെന്നും ഈ പുസ്തകം തുറന്നുകാട്ടുന്നു. സ്വന്തം പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകത, പരസ്പരബഹുമാനവും വിശ്വാസവും, പരസ്പര സമ്മതം എന്നിവയാണ് ലൈംഗികതയുടെ അടിത്തറയെന്നുമുളള കാഴ്ചപ്പാടുകളോടൊപ്പം സ്വവര്‍ഗ്ഗ രതി, തന്ത്ര സെക്‌സ്, വിവാഹ പൂര്‍വ്വ ലൈംഗികത, പ്രായമായവരുടെ ലൈംഗിക ആവശ്യങ്ങള്‍, ഭിന്നശേഷിക്കാരുടെ ലൈംഗികത, ലൈംഗിക രോഗങ്ങള്‍, പോണോഗ്രഫി തുടങ്ങി സമകാലിക മലയാളി ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തു കൂടിയാണ് ഈ ഗ്രന്ഥം. ലൈംഗികതയുടെ മനോഹാരിതയെ, അതിന്റെ അനന്തസാധ്യതകളെ ആധികാരികമായി അവതരിപ്പിക്കുന്ന ഈ ലൈംഗിക വിജ്ഞാന ഗ്രന്ഥം സങ്കോചമില്ലാതെ മലയാളികള്‍ ലൈംഗികതയെ പറ്റി സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.